കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ തീരുമാനവുമായി പിഎസ്‌സി; ഏപ്രിൽ 14 വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

കൊറോണയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ഏപ്രിൽ 14 വരെയുള്ള പിഎസ്‌സി പരീക്ഷയും അഭിമുഖങ്ങളും മാറ്റിയതായി അറിയിപ്പ് . കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. കേരളത്തിൽ കർശനമായ നിയന്ത്രങ്ങൾ കൊറോണയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചിരിക്കുന്നത്. ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന എന്നലക്ഷ്യം മാത്രമാണ് എല്ലാവരുടെയും മുന്നിൽ,ഉള്ളത്. പരീക്ഷ എഴുതാൻ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ എത്തുമെന്നിരിക്കെ ഈയൊരു അവസരത്തിൽ പരീക്ഷകൾ മാറ്റി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























