പക്ഷിപ്പനി ബാധിത മേഖലകളിൽ ദ്രുതകർമസേന കൊന്നൊടുക്കിയ പക്ഷികളുടെ ഉടമകൾക്ക് മാർച്ച് 31നകം നഷ്ടപരിഹാരം

പക്ഷിപ്പനി ബാധിത മേഖലകളിൽ ദ്രുതകർമസേന കൊന്നൊടുക്കിയ പക്ഷികളുടെ ഉടമകൾക്ക് മാർച്ച് 31നകം നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. മന്ത്രി കെ.രാജു ഈ കാര്യം വ്യക്ത\മാക്കി . പക്ഷിപ്പനി നിവാരണ അവലോകന യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്. എന്നാൽ രോഗം നിയന്ത്രണ വിധേയമായതായി അദ്ദേഹം പറഞ്ഞു . എന്നാൽ കോഴിക്കടകൾ തുറക്കുന്നതിനുള്ള നിയന്ത്രണം മൂന്നു മാസം തുടരും. വേങ്ങേരിയിലും മുക്കം വെസ്റ്റ് കൊടിയത്തൂരിലും പക്ഷിപ്പനി രോഗബാധിത മേഖലയായ ഒരു കിലോമീറ്റർ ചുറ്റളവിലുമാണ് നിയന്ത്രണം തുടരുക. ഓരോ 14 ദിവസവും ഇടവിട്ട് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കണം. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ നിരോധനം നീക്കാൻ കഴിയുകയുള്ളൂവെന്നും രോഗപ്രതിരോധ പ്രവർത്തനത്തിന്റെ മാർഗരേഖ പ്രകാമാണിതെന്നും മന്ത്രി വ്യക്തമാക്കി.
രോഗ നിരീക്ഷണ മേഖലയായ 10 കിലോമീറ്റർ ചുറ്റളവിലേക്ക് പുറത്ത് നിന്നും കോഴികളെ കൊണ്ടുവരാനോ പുറത്തേക്ക് കോഴികളെ കൊണ്ടുപോവാനോ പാടില്ല എന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി. ഈ പ്രദേശത്തെ ഫാമുകളിലെ രോഗബാധിതമല്ലാത്ത കോഴികളെ വിൽക്കുന്നതിന് നിയന്ത്രണങ്ങൾ ഒന്നുമില്ല . പാകം ചെയ്ത ഇറച്ചി പുറത്തുനിന്നു കൊണ്ടുവരുന്നതിനു നിയന്ത്രണമില്ലെന്നും മന്ത്രി പറഞ്ഞു. സാംപിൾ ശേഖരിക്കുമ്പോൾ തെറ്റായ സാംപിളുകൾ ഇടകലരാതിരിക്കാനും നിയന്ത്രണം. എല്ലാ സാംപിളുകളും ഭോപ്പാൽ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുകയും ചെയ്യും . മുഴുവൻ പരിശോധന ഫലങ്ങളും നെഗറ്റീവായാൽ മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധിക്കൂ. ഒരു മാസം കഴിഞ്ഞ് ഇക്കാര്യത്തിൽ വീണ്ടും അവലോകന യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമമാക്കി .
https://www.facebook.com/Malayalivartha


























