ഭർത്താവ് മരിച്ചതറിയാതെ ഭാര്യയും മകനും! അച്ഛന് അസുഖമായി കിടക്കുകയാണെന്ന് അയൽക്കാരോട് പറഞ്ഞു... ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിൽ കണ്ടത് നടുക്കുന്ന കാഴ്ച്ച! നാല് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ സംഭവിച്ചത്...
വയനാട്ടില്‍ ഗൃഹനാഥന്റെ മൃതദേഹവുമായി മാനസിക അസ്വാസ്ഥ്യമുള്ള ഭാര്യയും മകനും വീട്ടില്‍ കഴിഞ്ഞത് നാല് ദിവസം. കദവാക്കുന്ന് കാര്യമ്ബാടി വീട്ടില്‍ വേലായുധന്റെ കുടുംബത്തിലാണ് ദാരുണസംഭവം ഉണ്ടായത്.
മൃതദേഹത്തില്‍നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വേലായുധന്റെ (70) അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ അമ്മിണിയോടും, മകന് ഗംഗാധരനോടുമൊപ്പമാണ് വേലായുധന് താമസിച്ചിരുന്നത്.
വേലായുധനെ പുറത്ത് കാണാത്തത് എന്താണെന്ന് ചോദിക്കുന്നവരോട് അച്ഛന് സുഖമില്ലെന്നും കിടക്കുകയാണെന്നുമാണ് ഗംഗാധരന് പറഞ്ഞിരുന്നത്. ഞായറാഴ്ച രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് അയല്‍വാസി വീടിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് വേലായുധന് മരിച്ചതറിയുന്നത്.
അസുഖബാധിതനായി ഒരാഴ്ച്ചയിലേറെയായി വേലായുധന് കിടപ്പിലായിരുന്നു. ഇയാളുടെ മകള്‍ മകള്‍ ഷീല ഭര്‍ത്താവിനൊപ്പം തമിഴ്നാട്ടിലാണ് താമസം. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha