Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്നെ ചതിച്ചതിന് വസുന്ധര രാജെയ്ക്ക് പകരം വീട്ടി ലളിത് മോഡി, വീണത് ബിജെപി

18 JUNE 2015 08:31 AM IST
മലയാളി വാര്‍ത്ത.

ലളിത് മോഡിയും രാജസ്ഥാന്‍മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മിലുള്ള ബന്ധങ്ങള്‍ കേള്‍ക്കാന്‍ അത്ര സുഖമുള്ളതല്ലെന്ന് റിപ്പോര്‍ട്ട്. ഇരുവരും വളരെ അടുത്ത് ഇടപഴകിയിരുന്ന സുഹൃത്തുക്കളായിരുന്നു. ലളിത് മോഡിയും വസുന്ധരെ രാജെയും തമ്മിലുള്ള സൗഹൃദം രാജസ്ഥാന്‍ ബിജെപിയില്‍ത്തന്നെ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. 2003ല്‍ വസുന്ധര ആദ്യവട്ടം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മോഡിയായിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്. വസുന്ധരയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് മുന്നിലുള്ള മേശയിലേക്ക് കാലുകയറ്റിവച്ചാണ് മോഡി ഇരിക്കാറുണ്ടായിരുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ആത്രയ്ക്ക് ബന്ധമായിരുന്നു മോഡിയും വസുന്ധരെയും.
സാമ്പത്തിക ആരോപണങ്ങളില്‍പ്പെടുന്നതിന് മുമ്പ് മോഡിയായിരുന്നു രാജസ്ഥാനിലെ ബിജെപിയുടെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് വസുന്ധരയുടെ മകനും ബിജെപി എംപിയുമായ ദുഷ്യന്ത് സിങ്ങിന്റെ പേരിലുള്ള കമ്പനിക്ക് 2008ല്‍ മോദി 1163 കോടി രൂപ കൊടുത്തത് തനിക്ക് ലഭിച്ചിരുന്ന സഹായത്തിന് മോഡി നല്‍കിയ സമ്മാനമാണ്. ഇത് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.ഐ.പി.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണങ്ങളെത്തുടര്‍ന്ന് ലളിത് മോഡി ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് സഹായമൊരുക്കിയത് അന്ന് രാജസ്ഥാന്‍ പ്രതിപക്ഷനേതാവായിരുന്ന വസുന്ധരെയായിരുന്നാണ് കഴിഞ്ഞ ദിവസം പുറത്ത വന്ന റിപ്പോര്‍ട്ട്. ലളിത് മോദി സമര്‍പ്പിക്കുന്ന ഏത് ഇമിഗ്രേഷന്‍ അപേക്ഷയെയും താന്‍ സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് വസുന്ധര എഴുതി ഒപ്പിട്ട രേഖയാണ് മോഡിയുടെ അഭിഭാഷകന്‍ മഹ്മൂദ് അബ്ദി പുറത്തുവിട്ടത്. ഒരുകാരണവശാലും താന്‍ പിന്തുണച്ചുവെന്ന കാര്യം അധികൃതര്‍ അറിയാന്‍ പാടില്ല എന്ന നിബന്ധനയോടെയാണ് വസുന്ധര രേഖയില്‍ ഒപ്പുവച്ചത്.
എന്നാല്‍, വസുന്ധരയും ലളിത് മോദിയും 2013ല്‍ തെറ്റി. അതുവരെ രാജസ്ഥാനില്‍ സമാന്തര ഭരണകൂടമായിരുന്നു ലളിത് മോഡി നടപ്പാക്കിയിരുന്നത്. ബിജെപിക്ക് ഭരണത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കാതിരുന്നതും മോഡിയുമായുള്ള കൂട്ടുകെട്ടിന്റെ പേരിലായിരുന്നു. ഇതേത്തുടര്‍ന്നാണ് 2013ല്‍ വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ മോഡിയുമായുള്ള സൗഹൃദം പൂര്‍ണമായും വസുന്ധര ഒഴിവാക്കി.
രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ലളിത് മോഡി പക്ഷം പിടിച്ചടക്കിയെങ്കിലും, ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളുടെ സഹായത്തോടെ മോഡിക്ക് പകരം പാര്‍ട്ടി നേതാവ് അമിന്‍ പഠാനെ അസോസിയേഷന്റെ തലപ്പത്ത് എത്തിക്കാന്‍ ബിജെപിക്കായി. തന്നെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയത് വസുന്ധര രാജെയാണെന്ന് മോഡി കരുതുന്നുണ്ട്. അതിനുള്ള പ്രതികാരമാണ് ഇപ്പോഴത്തെ വിവാദത്തിലേക്ക് വസുന്ധരയെ വലിച്ചിഴച്ചത്.
തന്നെ സഹായിച്ചതിന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് കുടുങ്ങരുതെന്ന് ലളിത് മോഡിക്ക് നിര്‍ബന്ധമുണ്ട്. അതിനുവേണ്ടിയാണ് പഴയ സുഹൃത്തുകൂടിയായ വസുന്ധരെ രാജെയുടെ പേരുകൂടി വിവാദത്തിലേക്ക് ഉയര്‍ത്തി വിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (33 minutes ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (1 hour ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (1 hour ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (1 hour ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (2 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (2 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (11 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (11 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (11 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (11 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (11 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (11 hours ago)

Malayali Vartha Recommends