Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലിച്ചന്തയിൽ വിലപേശുന്ന രീതിയിൽ പത്തുലക്ഷം കൂടി ആവശ്യപ്പെട്ടതോടെ വിവാഹത്തിൽ നിന്നും പെൺവീട്ടുകാർ പിൻവാങ്ങി; സുചിത്രയുടെ ആലോചന വന്നതും സാമ്പത്തിക ശേഷിയുള്ള കുടുംബമായതിനാൽ ഇവിടെ വിലപേശിയില്ല... വിവാഹശേഷം അമ്മായിയമ്മയും വിഷ്ണുവും വീണ്ടും പണം ആവശ്യപ്പെട്ട് മാനസിക പീഡനം ആരംഭിച്ചു: വിഷ്ണുവും കുടുംബവുംകടക്കെണിയിലാണെന്ന് സുചിത്രയുടെ വീട്ടുകാർ അറിഞ്ഞത് ഇങ്ങനെ... പത്തോൻപത് കാരിയുടെ മരണത്തിന് പിന്നിൽ സ്ത്രീധന പീഡനമെന്ന് ഉറപ്പിക്കുന്ന തെളിവുകൾ ഇതാ...

02 JULY 2021 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

വള്ളികുന്നത്ത് വിവാഹം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിന് അന്ന് പത്തൊൻപത് കാരി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സൈനികനായ വള്ളികുന്നം കടുവിനാല്‍ ലക്ഷ്മിഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്ര യെയാണ് കഴിഞ്ഞ ആഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിത്രയുടെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു.

കൃഷ്ണപുരം കൊച്ചുമുറി സുനിൽ ഭവനത്തിൽ സുനിലിന്റെയും സുനിതയുടെയും മകളായ സുചിത്രയുടെ വിവാഹം മാർച്ച് 21ന് ആയിരുന്നു. സൈനികനായ ഭർത്താവ് വിഷ്ണു, വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം ജോലിസ്ഥലമായ ഉത്തരാഖണ്ഡിലേക്കു മടങ്ങിയിരുന്നു.

വിഷ്ണു നേരത്തെ മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചിരുന്നെന്നും ആ വിവാഹം ഉറപ്പിച്ചതിന് ശേഷം സ്ത്രീധനത്തെ ചൊല്ലി തര്‍ക്കമുണ്ടാവുകയും പെണ്‍വീട്ടുകാര്‍ ബന്ധത്തില്‍ നിന്നും പിന്മാറുകയുമായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ട്.

 

നൂറനാട് പടനിലം സ്വദേശിയായ യുവതിയെയാണ് ആദ്യം വിഷ്ണു വിവാഹം കഴിക്കാനായി തീരുമാനിച്ചത്. ഏകദേശം വിവാഹമൊക്കെ ഉറച്ച മട്ടിലായപ്പോഴാണ് സ്ത്രീധനത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായത്. 65 പവനും കാറും വേണമെന്നായിരുന്നു ഇവരുടെ നിലപാട്.

എന്നാല്‍ പിന്നീട് 10 ലക്ഷം രൂപ സഹോദരിക്ക് നല്‍കാന്‍ വേണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ കാലിച്ചന്തയില്‍ വില പറയുന്നതു പോലെ വിഷ്ണുവും അമ്മയും സംസാരിച്ചതോടെ ഈ വിവാഹത്തില്‍ നിന്നും അവര്‍ പിന്മാറുകയായിരുന്നു. എന്നാല്‍ പിന്മാറിയ ശേഷവും വിഷ്ണു ഈ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തിരുന്നതായും പറയുന്നു. ഈ വിവാഹം തെറ്റിപ്പിരിഞ്ഞതോടെയാണ് സുചിത്രയുടെ വിവാഹാലോചന വന്നത്.

സുചിത്രയുടെ കുടുംബം ഭേദപ്പെട്ട സാമ്ബത്തിക ഭദ്രതയുള്ളതാണ് എന്ന് കണ്ടതോടെ വലിയ വിലപേശല്‍ ഇവിടെ നടന്നില്ല. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു സ്ത്രീധനം പൊരാ എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കാന്‍ തുടങ്ങിയത്. വിഷ്ണുവിന്റെ അമ്മയായിരുന്നു ഏറ്റവും കൂടുതല്‍ സുചിത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം പറയുകയായിരുന്നു പതിവ്. മൂന്നുമാസം കൊണ്ട് സ്വര്‍ണ്ണത്തില്‍ പകുതിയും പണയം വച്ചിരുന്നു.

പിന്നീട് സഹോദരിക്ക് 10 ലക്ഷം രൂപ നല്‍കണമെന്ന ആവശ്യമായിരുന്നു വിഷ്ണുവിന്റെ മാതാവിന്. ഇക്കാര്യം സുചിത്ര സൈനികനായ പിതാവിനെ അറിയിച്ചപ്പോള്‍ 10 ലക്ഷം രൂപ അവര്‍ക്ക് കൊടുക്കാം, പക്ഷെ വീടും പുരയിടവും സുചിത്രയുടെ പേരില്‍ എഴുതണമെന്നാവശ്യപ്പെട്ടു. എന്നാല്‍ വീടും പുരയിടവും ബാങ്കില്‍ ലോണ്‍ വച്ചിരിക്കുകയായതിനാല്‍ എഴുതാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇതോടെയാണ് വിഷ്ണുവും കുടുംബവും കടക്കെണിയിലാണെന്ന ഞെട്ടിക്കുന്ന വിവരം സുചിത്രയും മാതാപിതാക്കളും അറിയുന്നത്.

10 ലക്ഷം കിട്ടാതായതോടെ സുചിത്രയ്ക്ക് മാനസിക പീഡനം പതിവായി. വിവാഹം കഴിഞ്ഞ് മൂന്നുാമസം പിന്നിടുമ്ബോള്‍ വിഷ്ണു ലീവ് കഴിഞ്ഞ് തിരിച്ചു പോയതിന് ശേഷമായിരുന്നു സുചിത്രയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം വിഷ്ണുവിന്റെ മാതാവിന്റെ സഹോദരന്‍ ഈ വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. മരമം നടന്ന ദിവസം മറ്റാരും അവിടെയില്ലായിരുന്നു എന്ന് വിഷ്ണുവിന്റെ കുടുംബം പൊലീസിന് മൊഴി നല്‍കിയിരുന്നു.

 

 

നാട്ടുകാര്‍ ഇക്കാര്യം സുചിത്രയുടെ വീട്ടുകാരോടെ പറഞ്ഞതോടെ വീണ്ടും ദുരൂഹത ഉയരുകയാണ്. സുചിത്രയെ അപായപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതായി ചിത്രീകരിച്ചതാണോ എന്നതാണ് ഇവരുടെ സംശയം. കൂടാതെ മരണം നടന്ന ദിവസം വളിളകുന്നത്തെ വിഷ്ണുവിന്റെ വീട്ടിലെത്തിയ ചാനല്‍ സംഘത്തിന്റെ കാറിന്റെ ടയര്‍ ഇവരുടെ ബന്ധുക്കള്‍ കുത്തികീറിയതായും ആരോപണമുണ്ട്. ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്ബോള്‍ ആത്മഹത്യ കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കഴിഞ്ഞ മാര്‍ച്ച്‌ 21 നായിരുന്നു സുചിത്രയുടെ വിവാഹം. വള്ളികുന്നം കടുവിനാല്‍ സ്വദേശിയും സൈനികനുമായ വിഷ്ണുവായിരുന്നു വരന്‍. വിവാഹത്തിനു സ്ത്രീധനമായി 51 പവനും സ്‌കൂട്ടറുമായിരുന്നു വാഗ്ദാനം. സ്‌കൂട്ടര്‍ പോര കാര്‍ വേണമെന്ന ആവശ്യത്തിനും വഴങ്ങി. വിവാഹം കഴിഞ്ഞതോടെ 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു.

സുചിത്രയുടെ സ്വര്‍ണത്തില്‍ കുറച്ച്‌ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പണയം വച്ചു. ബാക്കി സ്വര്‍ണം ലോക്കറില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ പ്രശ്‌നം വഷളായി. സൈനികനായ ഭര്‍ത്താവ് ജോലി സ്ഥലത്തേക്കു മടങ്ങിയതോടെയാണു മകള്‍ കൂടുതല്‍ പ്രതിസന്ധിയിലായതെന്ന് അമ്മ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് സുചിത്ര വള്ളികുന്നത്ത് ഭര്‍ത്താവ് വിഷ്ണുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസമായിരുന്നു സുചിത്രയുടെ മരണം. അതേ സമയം കേസില്‍ വിശദമായ അന്വേഷമം നടത്താന്‍ ആലപ്പുഴ എസ്‌പി ചെങ്ങന്നൂര്‍ ഡി.വൈ.എസ്‌പിക്ക് നിര്‍ദ്ദേസം നല്‍കി. ഇത് സംബന്ധിച്ച്‌ ഡി.വൈ.എസ്‌പിയുടെ നിര്‍ദ്ദേശ പ്രകാരം വള്ളികുന്നം പൊലീസ് ഇരു വീട്ടുകാരുടെയും മൊഴിയെടുത്ത് അന്വേഷണം നടത്തിവരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (4 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (4 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (4 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (4 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (4 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (4 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (5 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (5 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (6 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (6 hours ago)

Malayali Vartha Recommends