ഭാര്യയും സുഹൃത്തുക്കളുമായി രണ്ടു ബൈക്കിൽ ചാലിപ്പുഴയിലെത്തി, ഉച്ചകഴിഞ്ഞ് കല്ലുകളിൽ ഇരിക്കുന്നത് മാത്രം സമീപവാസികൾ കണ്ടു; പിന്നീട് അറിയുന്നത് ശക്തമായ മഴവെള്ള പാച്ചിലിൽ കാണാതായ വിവരമാണ്: ചാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

കോടഞ്ചേരി ചാലിപ്പുഴയില്‍ വ്യാഴാഴ്ച വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവുംകണ്ടെടുത്തു. കോഴിക്കോട് കിണാശ്ശേരി അന്‍സാര്‍ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്.
പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ശാദിന്റെ ഭാര്യ ആയിഷ നിശില (21) കിണാശ്ശേരി സ്വദേശി അന്‍സാര്‍ മുഹമ്മദ്(26) എന്നിവരെയാണ് വ്യാഴാഴ്ച ചാലിപ്പുഴയിലെ ഒഴുക്കില്‍പെട്ട് കാണാതാകുന്നത്. നിശിലയുടെ മൃതദേഹം വ്യാഴാഴ്ച തന്നെ ലഭിച്ചിരുന്നു. പിന്നീട് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തെരച്ചില്‍ നിർത്തിവെച്ചു.
സുഹൃത്തുക്കളായ ഇര്‍ശാദ്, ഭാര്യ ആയിഷ നിശില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ രണ്ട് ബൈകുകളിലായാണ് സ്ഥലത്തെത്തിയത്. ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവര്‍ പുഴയിലെ കല്ലുകളില്‍ ഇരിക്കുന്നതായി സമീപ വാസികള്‍ കണ്ടിരുന്നു. പിന്നീട് പുഴയില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു.
നാലുപേരും പുഴയില്‍ ഇറങ്ങിയെങ്കിലും ആയിഷ നിശിലയും, അന്‍സാറും ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തി രക്ഷപ്പെട്ട മറ്റ് രണ്ട് പേര്‍ പരിസരവാസികളെ വിവരം അറിയിക്കുകയും. തുടർന്ന് കോടഞ്ചേരി പൊലീസും മുക്കം ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























