Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ വിഭാഗത്തിനും താല്‍പര്യമുള്ള നേതാവ് വേണം... ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തില്‍ മാറ്റത്തിന് മുന്നോടിയായി കേന്ദ്ര നേതൃത്വത്തിന് മുന്നിലുള്ള പ്രശ്‌നം; സവര്‍ണ്ണ വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

02 JULY 2021 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

സംസ്ഥാന ബി.ജെ.പി. നേതൃത്വത്തില്‍ അഴിച്ചുപണി അധികം വൈകാതെ ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രശ്‌നം സര്‍വ സമ്മതനായ നേതാവിനെ കണ്ടെത്തുക എന്നതാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് എല്ലാ തലങ്ങളിലും സ്വീകാര്യതയുള്ള ഒരു വ്യക്തിയെ കണ്ടെത്താനായാല്‍ ആ നിമിഷം തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സവര്‍ണ്ണ വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് ബി.ജെ.പി. അഖിലേന്ത്യ നേതൃത്വത്തിന് ലഭിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് വിശകലന റിപ്പോര്‍ട്ടുകളിലുള്ളത്. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ ബി.ജെ.പിക്കായിട്ടില്ല. ഇതര സംസ്ഥാനങ്ങള്‍ പോലെയല്ല കേരളമെന്നും കേരളത്തില്‍ ചുരുങ്ങിയത് ക്രിസ്ത്യന്‍ വിഭാഗത്തെയെങ്കിലും കൂടെക്കൂട്ടാന്‍ പാര്‍ട്ടിക്കാവുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാവില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് വിശകലനങ്ങളില്‍ ഉണ്ടെന്നാണ് സൂചന.

ഒരേസമയം എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ ഒരു വ്യക്തിയാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി വരേണ്ടതെന്ന നിലപാടിലേക്ക് അഖിലേന്ത്യ നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത് കേരളത്തില്‍നിന്നു ലഭിച്ചിട്ടുള്ള വ്യത്യസ്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അകമഴിഞ്ഞ പിന്തുണയാണ് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വം നല്‍കിയതെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ സുരേന്ദ്രന് വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സുരേന്ദ്രന് അനുമതി നല്‍കിയതും ഇതിന്റെ ഭാഗമായി ആയിരുന്നു.

ഇത്രയും വലിയ പിന്തുണ ലഭിച്ചിട്ടും കേരളത്തില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയതിലുള്ള ഉത്തരവാദത്വത്തില്‍നിന്ന് സുരേന്ദ്രന് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം എന്നാണറിയുന്നത്. പകരം ഒരാളെ കിട്ടാത്തതുകൊണ്ടു മാത്രമാണ് സുരേന്ദ്രന്‍ ഇപ്പോഴും പ്രസിഡന്റായി തുടരുന്നതെന്നാണ് സൂചന.

പാര്‍ട്ടിക്ക് പുറത്തുനിന്ന് ഒരാളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഇടക്കാലത്ത് അഖിലേന്ത്യ നേതൃത്വത്തിന് ആലോചനയുണ്ടായിരുന്നു. മുന്‍ ഐ.എ.എസ്. ഓഫിസര്‍ എ.കെ. ശര്‍മ്മയെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. വൈസ് പ്രസിഡന്റാക്കിയതുപോലെ കേരളത്തിലും പാര്‍ട്ടി നേതൃത്വത്തില്‍ ഒരു പ്രൊഫഷനലിനെ കൊണ്ടുവരാനുള്ള നീക്കമായിരുന്നു അത്.

എന്നാല്‍ ഇ. ശ്രീധരനും ജേക്കബ്ബ് തോമസും നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കേന്ദ്രനേതൃത്വത്തിന്റെ ചിന്തയില്‍ മാറ്റമുണ്ടാക്കിയതായാണ് അറിയുന്നത്. രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇ. ശ്രീധരന്‍ വിജയിച്ചില്ലെന്ന അഭിപ്രായവും കേന്ദ്ര നേതൃത്വത്തിനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (4 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (4 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (4 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (4 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (4 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (4 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (5 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (5 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (6 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (6 hours ago)

Malayali Vartha Recommends