ആയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈകോടതി; കേസിനെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ലക്ഷദ്വീപ് പൊലീസിനോട് ആവശ്യപ്പെട്ട് കോടതി

ആയിഷ സുല്‍ത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് ഇപ്പോള്‍ റദ്ദാക്കാനാകില്ലെന്ന് ഹൈകോടതി. കേസിന്‍റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കേസിനെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ലക്ഷദ്വീപ് പൊലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആയിഷ സുല്‍ത്താനയെ വിവിധ ദിവസങ്ങളിലായി പൊലീസ് മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് കോടതിക്ക് കൈമാറേണ്ടത്. ഇതു കൂടി പരിഗണിച്ചാവും കേസ് റദ്ദാക്കണോയെന്നതില്‍ അന്തിമ തീരുമാനം എടുക്കുക.
തന്‍റെ വിമര്‍ശനങ്ങള്‍ ഒരു തരത്തിലുമുള്ള കലാപങ്ങള്‍ക്ക് വഴിവെച്ചിട്ടില്ലെന്ന ആയിഷ സുല്‍ത്താന കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്‍റെ ദുരുപയോഗമാണ്. ഈ പശ്ചാത്തലത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും ആയിഷയുടെ ഹരജിയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























