Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഇടവേളക്ക് ശേഷം കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങിയപ്പോൾ ആദ്യദിനം തന്നെ ആറായിരത്തിലധികം യാത്രക്കാര്‍

02 JULY 2021 06:25 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍വീസ് പുനരാരംഭിച്ച കൊച്ചി മെട്രോയില്‍ ആദ്യദിനം യാത്ര ചെയ്തത് ആറായിരത്തിലേറെ പേര്‍. വൈകിട്ട് അഞ്ചുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 6000 പേര്‍ മെട്രോയില്‍ യാത്ര ചെയ്തതായി കെ.എം.ആര്‍.എല്‍ അറിയിച്ചു.


തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമാണ് സർവീസ്. യാത്രക്കാര്‍ക്ക് സാനിറ്റൈസറും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും സജ്ജമാക്കി സുരക്ഷ ഉറപ്പാക്കുകയാണ് മെട്രോ വീണ്ടും സർവീസ് ആരംഭിച്ചിരിക്കുന്നത്. സ്റ്റേഷനുകളിൽ ശരീരതാപനിലയും പരിശോധിക്കും.


രാവിലെ എട്ടിന് തുടങ്ങിയ സര്‍വീസുകള്‍ രാത്രി എട്ടോടെ അവസാനിപ്പിച്ചു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ട്രെയിനിലും സ്റ്റേഷനുകളിലും ജീവനക്കാരെ നിയമിച്ചിരുന്നു.


ആദ്യദിനം പ്രോട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ പറഞ്ഞു.


യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോൺടാക്ട്‌ലെസ് ടിക്കറ്റ് സംവിധാനമാണ് നിലവിൽ മെട്രോ ഉപയോഗിക്കുന്നത്. യാത്രയ്ക്ക് കൊച്ചി മെട്രോ വൺ കാർഡ്, കൊച്ചി വൺ ആപ്പ് എന്നീ സൗകര്യങ്ങളാണ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഭൂരിഭാഗം യാത്രക്കാരും ടിക്കറ്റെടുത്തത്.


കൊച്ചി വൺ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നതിനാൽ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കുന്നതിനുള്ള തിക്കും തിരക്കും ഒഴിവാക്കാനായി. . ഇതുപയോഗിച്ച് യാത്രക്കാർക്ക് രണ്ട് ക്ലിക്കുകൾക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചു.

 


ലോക്ക്ഡൗണ്‍ കാരണം സര്‍വീസുകള്‍ അനിശ്ചിതമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ ട്രിപ്പ് പാസുകള്‍ക്ക് അവശേഷിക്കുന്ന തുക റീഫണ്ട് ചെയ്തു നല്‍കി.


ആലുവയില്‍ നിന്നുള്ള എയര്‍പോര്‍ട്ട് ഫീഡര്‍ ബസ് സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍നിന്ന് രാവിലെ 7.50നും ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് 8.30നുമാണ് ആദ്യ ബസ് സര്‍വീസ്.

 

ലോക്ഡൗൺ പിൻവലിച്ച ശേഷം കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ സർവ്വീസ് തുടങ്ങിയെങ്കിലും മെട്രോയ്ക്ക് ഡിസാസ്റ്റർ മാനേജ് മെന്റ് അനുമതി നൽകിയിരുന്നില്ല.

 

തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ സജ്ജമാണെന്ന് കാട്ടി കൊച്ചി മെട്രൊ അതോറിറ്റി കത്ത് നൽകി. ഇതിന് പിന്നാലെയാണ് ഇന്നലെ മുതൽ സർവ്വീസ് തുടങ്ങാൻ അനുമതി നൽകിക്കൊണ്ട് ഡിസാസ്റ്റർ മാനേജ്മെന്റ് ഉത്തരവ് പുറത്തിറക്കിയത്

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (9 minutes ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (16 minutes ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (27 minutes ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (31 minutes ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (37 minutes ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (1 hour ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (5 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (5 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (7 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (7 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

Malayali Vartha Recommends