'മാസങ്ങൾക്ക് മുൻപ് ലക്ഷങ്ങള്‍ മുടക്കി നഗരസഭ വാങ്ങിയ മൊബൈല്‍ മോര്‍ച്ചറികള്‍ ഇടത് സംഘടനാ സ്‌റ്റാഫുകളുടെ ഓഫീസില്‍ പിപിഇ കിറ്റുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിൽ'; നഗരസഭയ്‌ക്കെതിരെ പുതിയ ആരോപണവുമായി ബിജെപി

തലസ്ഥാന നഗരസഭയില്‍ ഇടത് പക്ഷം വീണ്ടും അധികാരം പിടിച്ചതുമുതല്‍ ആരംഭിച്ച നഗരസഭ ഭരണസമിതിയും ബിജെപിയും തമ്മിലുളള തര്‍ക്കം വീണ്ടും തുടരുന്നു. നഗരസഭാ ഭരണം കുട്ടിക്കളിയാണെന്ന ബിജെപി ആരോപണവും അതിന് മേയര്‍ ആര്യാ രാജേന്ദ്രന്റെ മറുപടിയുമെല്ലാം വിവാദമായതാണ്. ഇപ്പോഴിതാ നഗരസഭയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി വരികയാണ് ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കരമന അജിത്ത്.
ലക്ഷങ്ങള്‍ നല്‍കി നഗരസഭ വാങ്ങിയ മൊബൈല്‍ മോര്‍ച്ചറികള്‍ ആറ് മാസത്തോളമായി കാണുന്നില്ലായിരുന്നു. നഗരസഭയ്‌ക്ക് കീഴിലുളള ഓഫീസ് പരിസരങ്ങളിലെല്ലാം നോക്കിയെങ്കിലും കണ്ടെത്തിയില്ല. ഒടുവില്‍ തൈക്കാട് ശ്‌മശാനത്തിന് സമീപം ഇടത് സംഘടനാ സ്‌റ്റാഫുകളുടെ ഓഫീസില്‍ പിപിഇ കിറ്റുകള്‍ക്കടിയില്‍ ഒളിപ്പിച്ചിട്ടിരിക്കുകയാണെന്നാണ് കൗണ്‍സിലര്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം പോസ്‌റ്റ് ചെയ്‌ത് ആരോപിക്കുന്നത്.
കരമന അജിത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ഈ ചിത്രങ്ങളില്‍ കാണുന്നത് ഒളിപ്പിച്ചിട്ടിരിക്കുന്ന നഗരസഭ ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ മൊബൈല്‍ മോര്‍ച്ചറികളാണ്....
കഴിഞ്ഞ ആറു മാസത്തിലധികമായി ഇവ കാണാനില്ലായിരുന്നു... നഗരസഭാ മെയിന്‍ ഗാരേജിലും,,കോട്ടയ്ക്കകത്തെ ഗാരേജിലും അന്വേഷിച്ചിട്ട് കിട്ടിയില്ല...
ഹെല്‍ത്ത് വിഭാഗത്തിലെ പലരോടും ചോദിച്ചു
കൃത്യമായ ഒരു മറുപടിഇല്ലാ..
പിന്നെ ശ്മശാനത്തില്‍ അന്വേഷിച്ചു... അവിടെയും ഇല്ല....
അവസാനം കണ്ടെത്തി... തൈക്കാട് ശ്മശാനത്തിന് സമീപമുള്ള ഇടത് സംഘടനയുടെ സ്റ്റാഫുകളുടെ ആഫീസില്‍ പിപിഇ കിറ്റുകളുടെ അടിയിലായി ഒളിപ്പിച്ചിട്ടിരിക്കുന്നു ..
ആറ് മാസത്തിലധികമായി ഇവ പുറം ലോകം കണ്ടിട്ട്...
ഇത് ആര്‍ക്കു വേണ്ടി?
ആരേ സഹായിക്കാന്‍?
ഈ കോവിഡ് കാലത്ത് ജനങ്ങള്‍ വലിയ വാടക നല്‍കി പുറത്ത് നിന്നാണ് ഇപ്പോള്‍ മൊബൈല്‍ മോര്‍ച്ചറി വാടകയ്ക്ക് എടുക്കുന്നത്...
ഓ ...കഷ്ടം .....
ലക്ഷങ്ങള്‍ മുടക്കി ഇവ വാങ്ങുന്നതിന്റെ കമ്മീഷന് പുറമേ, ഇതിനെ ഇങ്ങനെ ഇട്ട് തുരുംമ്ബെടുപ്പിക്കുംമ്ബോള്‍ മോര്‍ച്ചറി യൂണിറ്റുകളുള്ള സഖാക്കളുടെ വക ലെവിയും അവര്‍ക്ക് കിട്ടുന്നുണ്ടാകും..
നഗരസഭയുടെ സ്വത്തുക്കള്‍ ഇങ്ങനെ കുട്ടിക്കളി കളിച്ച് കളയുന്നതിനെ കുറിച്ച് ജനങ്ങളോട് പറയാതിരിക്കാന്‍ കഴിയില്ല...
നശിപ്പിക്കുകയാണ് പൊതുമുതലുകള്‍...
https://www.facebook.com/Malayalivartha



























