മരച്ചില്ലകള്‍ മുറിക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു; അപകടം സംഭവിച്ചത് ഏലത്തോട്ടത്തിലെ മരത്തിന്റെ ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടെ

കട്ടപ്പനയില്‍ മരച്ചില്ലകള്‍ മുറിക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. മേവഴവീട് മദന്‍ കുമാര്‍ ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.ഏലത്തോട്ടത്തിലെ മരത്തിന്റെ ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു സംഭവം. മദന്‍ കുമാര്‍ നിന്നിരുന്ന ഇരുമ്ബ് ഏണി 11 കെവി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഹാലിംഗം - വീരലക്ഷ്മി ദമ്ബതികളുടെ മൂത്ത മകനാണ് മദന്‍ കുമാര്‍. ഭരത്ത് മഹാലിംഗമാണ് ഏക സഹോദരന്‍. വണ്ടന്‍മേട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ശനിയാഴ്ച്ച സംസ്‌കാരിക്കും.
https://www.facebook.com/Malayalivartha

























