'കൊവിഡ് മരണങ്ങളെക്കുറിച്ച് സർക്കാർ പുറത്തുവിടുന്നത് കള്ളക്കണക്ക്'; മരണപ്പെടുന്ന എല്ലാവരുടെയും കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാര്‍ കൊവിഡ് മരണങ്ങളെക്കുറിച്ച് കള്ളക്കണക്കാണ് പുറത്തുവിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമഗ്രമായ പരിശോധന നടത്തണം. മരണപ്പെടുന്ന എല്ലാവരുടെയും കുടുംബത്തിന് സാമ്ബത്തിക സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടര്‍പട്ടിക ക്രമക്കേട് പുറത്തുവന്നതിന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ശരിയല്ല. വോട്ടര്‍പട്ടിക ആരും ചോര്‍ത്തി നല്‍കിയതല്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നാലര ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കുകയാണ് വേണ്ടത്. ഇതിന്റെ പേരില്‍ കരാര്‍ ജീവനക്കാരെ ശിക്ഷിക്കുന്നത് ശരിയല്ല. വോട്ടര്‍പട്ടിക ശുദ്ധീകരിക്കുകയാണ് വേണ്ടത്. എങ്ങനെ വ്യാജന്മാര്‍ വോട്ടര്‍ പട്ടികയില്‍ വന്നു എന്നതാണ് അന്വഷിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha






















