മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ചു; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ചു. ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് മോഷ്ടാക്കള്‍ വലിച്ചിഴച്ചത്. ബൈക്കില്‍ തൂങ്ങി കിടന്ന അലിയെ നൂറ് മീറ്ററോളമാണ് പ്രതികള്‍ വലിച്ചിഴച്ചത്. സംഭവത്തില്‍ 2 പേര്‍ പോലീസ് കസ്റ്റഡിയിലായി. കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍ (18), ഷംനാസ് (24) എന്നിവരാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്.
മോഷണശ്രമത്തിനിടെ കോഴിക്കോട് എളേറ്റില്‍ വട്ടോളിയിലാണ്സംഭവം. വഴിയരികില്‍ നില്‍ക്കുകയായിരുന്ന അലിയുടെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















