വീടും പറമ്പും പണയംവെച്ച് ചികിത്സ നടത്തിയ ആയിരങ്ങളുടെ പേര് ലിസ്റ്റിലില്ല; മരണ ലിസ്റ്റ് 10 ദിവസത്തിനകം തയാറാക്കാന്‍ ജില്ല കലകട്ര്മാര്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

കോവിഡ് മരണങ്ങളുടെ കണക്ക് തയാറാക്കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറിന്റെയും മാനദണ്ഡങ്ങള്‍ പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചതായും മാനദണ്ഡം പാലിച്ചുള്ള മരണ ലിസ്റ്റ് 10 ദിവസത്തിനകം തയാറാക്കാന്‍ ജില്ല കലകട്ര്മാര്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കാലിക്കറ്റ് പ്രസ് ക്ലബ് മീറ്റ് ദപ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകിയാല്‍ കേന്ദ്ര സര്‍ക്കാര്‍ നഷ്ട പരിഹാരത്തിനുള്ള ഉത്തരവിറക്കിയതിനു ശേഷം മരണസംഖ്യ കൂട്ടിയ ലിസ്റ്റ് പ്രഖ്യാപിച്ചുവെന്ന ആരോപണം വരും. ചികിത്സിക്കുന്ന ഡോക്ടര്‍ എന്തു തരം മരണമെന്ന് നിശ്ചയിക്കേണ്ടതിനു പകരം തിരുവനന്തപുരത്ത് വിദഗ്ധ സമിതിയെ ചുമതലയേല്‍പ്പിച്ചതാണ് പ്രശ്നമായത്. മരണസംഖ്യ കുറച്ചുകാണിക്കാനുള്ള ഗൂഢാലോചന പൊളിയുമെന്ന ഭയമാണിപ്പോള്‍.
മരണത്തിന് സര്‍ക്കാറാണ് കാരണക്കാരെന്ന് ഞങ്ങള്‍ പറയില്ല. അത് പേടിച്ച് മെഡിക്കല്‍ രേഖകളില്‍ കൃത്രിമം കാട്ടേണ്ട. വീടും പറമ്ബും പണയംവെച്ച് ചികിത്സ നടത്തിയ ആയിരങ്ങളുടെ പേര് ലിസ്റ്റിലില്ല. ബന്ധുക്കള്‍ പരാതി കൊടുത്താല്‍ മതിയെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. മന്ത്രിക്കോ കലക്ടര്‍ക്കോ വില്ലേജാപ്പീസിലോ പരാതി കൊടുത്താല്‍തന്നെ പൊതു ജനങ്ങള്‍ക്ക് കോവിഡ് ഉണ്ടെന്ന് തെളിവ് കൊടുക്കാനാവുമോ? തെളിവു മുഴുവന്‍ ആരോഗ്യവകുപ്പിന്റെയും തദ്ദേശവകുപ്പി െന്‍റയും കൈയിലാണ്. ശ്മശാനങ്ങളില്‍ കോവിഡ് പ്രേട്ടോകോളില്‍ സംസ്കരിച്ചവരുടെ രേഖകളുണ്ട്.
പെട്രോളിനും ഡീസലിനും പാചകവാതകത്തിനും മര്യാദയില്ലാതെ വിലകൂട്ടി ജനങ്ങളെ പീഡിപ്പിക്കുന്നതില്‍ ക്രൂരമായ ആനന്ദം കണ്ടെത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ഓരോ തവണ വില കൂട്ടുേമ്ബാഴും വരുമാനം കൂടുന്നതില്‍ രഹസ്യമായി ആനന്ദിക്കുന്നു. മുട്ടില്‍ മരം മുറി കേസില്‍ വനം മാഫിയെയ രക്ഷിക്കാന്‍ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കുമെതിരെ കേസെടുക്കുകയാണ്. കൊള്ളക്ക് കാരണമായ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച ഫെബ്രുവരി രണ്ടിെന്റ പിറ്റേന്ന് അന്നത്തെ വനം മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വനം മാഫിയയുമായി ഫോണില്‍ സംസാരിച്ചതിന് രേഖയുണ്ട്.
അന്നുച്ചക്ക് പാസില്ലാത്ത മരം മുഴുവന്‍ ലക്കിടി ചെക് പോസ്റ്റ് വഴി എറണാകുളത്തെത്തി. ലക്കിടി ചെക് പോസ്റ്റിലെ ഫെബ്രുവരി മൂന്നിലെ രജിസ്റ്ററിലെ രണ്ട് കോളം വെള്ള വൈറ്റ്നര് െവച്ച് മായ്ച്ച നിലയിലാണ്. തെളിവുകള്‍ വെച്ച് അന്നത്തെ വനം, റവന്യൂ മന്ത്രിമാരെ കൂടി പ്രതികളാക്കാനാകുമെന്നും സതീശന്‍ പറഞ്ഞു. എം.കെ.രാഘവന്‍ എം.പിയും പങ്കെടുത്തു. പ്രസ്ക്ലബ് പ്രസിഡന്‍റ് എം.ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഇ.പി.മുഹമ്മദ് സ്വാഗതം പറഞ്ഞു.
https://www.facebook.com/Malayalivartha






















