കോണ്‍ഗ്രസ് പുനഃസംഘടന; ഹൈകമാന്‍ഡിന്റെ അനുമതി തേടി കെ.പി.സി.സി പ്രസിഡന്റെ കെ. സുധാകരന്‍ ഡല്‍ഹിക്ക്

കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ക്ക് ഹൈകമാന്‍ഡിന്റെ അനുമതി തേടി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ ഡല്‍ഹിക്ക്. സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിന് ഞായറാഴ്ചയോ തിങ്കളാഴ്ചയോ അദ്ദേഹം ഡല്‍ഹിക്ക് പോകുമെന്നറിയുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കേരളത്തിെന്റ ചുമതലയുള്ള എ.െഎ.സി.സി ജന.സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരുമായും മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും.
പുനഃസംഘടനയുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്ക് വെള്ളിയാഴ്ച കെ.പി.സി.സിയില്‍ നേതാക്കളുടെ യോഗം വിളിച്ചിരുെന്നങ്കിലും ഹൈകമാന്‍ഡിന്റെ അഭിപ്രായം തേടിയശേഷം മതിയെന്ന ചില മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം അംഗീകരിച്ച് മാറ്റിവെച്ചു. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കി പുനഃസംഘടന നടത്തുേമ്ബാള് ഭാരവാഹിത്വത്തില്‍നിന്ന് പല പ്രമുഖരെയും ഒഴിവാക്കേണ്ടിവരും. അത് പൊട്ടിത്തെറിയിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ഹൈകമാന്ഡിെന്റ അംഗീകാരത്തോടെ മുന്നോട്ടുപോയാല്‍ മതിയെന്ന ധാരണ.
https://www.facebook.com/Malayalivartha






















