'ജീവനക്കാരുടെ സമീപനവും പ്രവര്‍ത്തന രീതിയും മാറണം'; കെഎസ്‌ആര്‍ടിസി ജീവനക്കാർക്കെതിരെ വിമർശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു

എന്നും സര്‍ക്കാര്‍ ധനസഹായത്തോടെ കെഎസ്‌ആര്‍ടിസിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നും ജീവനക്കാരുടെ സമീപനവും പ്രവര്‍ത്തന രീതിയും മാറണമെന്നും ഗതാഗത മന്ത്രി ആന്റണി രാജു.ധന, സ്‌പെയര്‍പാര്‍ട്‌സ് മാനേജ്‌മെന്റിനെക്കുറിച്ച് വലിയ പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.
77 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച കോഴിക്കോട്ടെ കെഎസ്‌ആര്‍ടിസി കോംപ്ലക്‌സ് 6 വര്‍ഷമായി തുറന്നു പ്രവര്‍ത്തിപ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. കെഎസ്‌ആര്‍ടിസി ലാഭമുണ്ടാക്കിയില്ലെങ്കിലും നഷ്ടം കുറച്ചുകൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്ബള വിതരണത്തിനുള്ള സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ പോര്‍ട്ടല്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha






















