അടിമലത്തുറയില്‍ വളര്‍ത്തു നായയെ അടിച്ചു കൊന്ന സംഭവം: നടപടി അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി....!! മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ബോധവല്‍ക്കരണം നടത്തുവാനും നിർദ്ദേശം നൽകി

തിരുവനന്തപുരം അടിമലത്തുറയില്‍ വളര്‍ത്തുനായയെ ചൂണ്ടയില്‍ കെട്ടിതൂക്കി അടിച്ചു കൊന്ന സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പത്തു ദിവസത്തിനികം കോടതിയെ അറിയിക്കാനാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റു ചെയ്തതായി ഡിജിപി കോടതിയെ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ബോധവല്‍ക്കരണം നടത്തണമെന്നു കോടതി നിര്‍ദേശിച്ചു.
വളര്‍ത്തു നായയെ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിന്നാലെ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാർ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധായ കേസെടുത്തത്. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. തെരുവില്‍ അലയുന്ന മൃഗങ്ങളുടെ സംരക്ഷണവും പ്രധാനമാണെന്ന് കോടതി നിര്‍ദേശിച്ചു.
തെരുവില്‍ അലയുന്ന മൃഗങ്ങളെ ദത്തെടുക്കാന്‍ പ്രത്യേക ക്യാംപുകള്‍ തുടങ്ങുന്നത് ആലോചിക്കണം. സംസ്ഥാനത്തെ മൃഗാശുപത്രികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും കോടതി അറയിച്ചു. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നിര്‍ദേശിച്ച കോടതി കാലാവധി കഴിഞ്ഞ ബോര്‍ഡ് പുനഃസംഘടിപ്പക്കണമെന്നും ആവശ്യപ്പെട്ടു. നായ കടലോരത്തെ വള്ളത്തിനു കീഴില്‍ കിടന്നു എന്നതിന്റെ പേരിലാണ് അടിച്ചു കൊന്നത്. ക്രിസ്തുരാജിന്റെ പരാതിയില്‍ വിഴിഞ്ഞം പൊലീസ് ആണ് കേസ് എടുത്തത്.
https://www.facebook.com/Malayalivartha






















