Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

'മരണക്കണക്ക് തുറന്നു പറഞ്ഞാല്‍ കൊവിഡിനെതിരായ നമ്പര്‍ വണ്‍ പോരാട്ടം എന്ന കള്ളി വെളിച്ചത്താകും'; കൊവിഡ് മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

02 JULY 2021 10:08 PM IST
മലയാളി വാര്‍ത്ത

കൊവിഡ് മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. കൊവിഡ് ആരംഭിച്ച കാലം മുതല്‍ സര്‍ക്കാര്‍ കണക്കുകൊണ്ടുള്ള കളിയിലാണെന്ന് മുരളീദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. മരണക്കണക്കും ശവസംസ്കാര പ്രോട്ടോക്കോളും പരിശോധനകളും തുടങ്ങി മഹാമാരിയെ രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമാക്കുന്ന ഏക സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു മരണക്കണക്ക് തുറന്നു പറഞ്ഞാല്‍ കൊവിഡിനെതിരായ നമ്ബര്‍ വണ്‍ പോരാട്ടം എന്ന കള്ളി വെളിച്ചത്താകും.

ഭരണാധികാരികള്‍ക്ക് പൗരന്‍മാരോടും രാഷ്ട്രത്തോടും ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തങ്ങളെ അപ്പാടെ കാറ്റില്‍ പറത്തുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കേരളത്തെ വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത്. മരണക്കണക്കില്‍ നിന്ന് പുറത്തായവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

 

 

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാവരേയും, എല്ലാക്കാലവും പറഞ്ഞ്‌ പറ്റിക്കാനാവില്ല എന്ന് പിണറായി സര്‍ക്കാരിനിപ്പോള്‍ മനസ്സിലായിക്കാണും. കോവിഡ്‌ ആരംഭിച്ച കാലം മുതല്‍ കേരള സര്‍ക്കാര്‍ കണക്ക്‌ കൊണ്ടുള്ള കളിയിലാണ്‌.

തുടക്കത്തില്‍ ടെസ്റ്റുകള്‍ കുറച്ച്‌ കേസുകളുടെ എണ്ണം കുറച്ച്‌ കാണിച്ചു. പിന്നെ ടെസ്റ്റ്‌ റിസള്‍ട്ട്‌ വരുന്നത്‌ താമസിപ്പിച്ച്‌ ദൈനംദിന കേസുകളുടെ എണ്ണത്തില്‍ തിരിമറി നടത്തി.

അവസാനത്തെ അടവായിരുന്നു കോവിഡ്‌ മരണ നിരക്ക്‌ കുറച്ച്‌ കാണിക്കുക എന്നത്‌.

ഇപ്പോള്‍ മരണക്കണക്കിലെ മറച്ചുവയ്ക്കല്‍ മാത്രമല്ല, മൃതദേഹത്തിലെ വൈറസിനെ ഒരു മണിക്കൂര്‍ നേരത്തെയ്ക്ക് തുരത്തിയോടിക്കുക എന്ന അപൂര്‍വതയും പിണറായി വിജയന്‍ സര്‍ക്കാരിന് സ്വന്തം.

കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം ഒരുമണിക്കൂര്‍ വീട്ടില്‍ വയ്ക്കാം എന്ന തീരുമാനത്തിലെ ശാസ്ത്രീയത എന്താണ് ..

ശവസംസ്ക്കാരത പ്രോട്ടോക്കോള്‍ അട്ടിമറിച്ചത് ലോകാരോഗ്യസംഘടനയുടെയോ ഐസിഎംആറിന്‍റെയോ അനുമതിയോടെയാണോ.

മരണക്കണക്കിലെ കള്ളക്കളി കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ലോകാരോഗ്യസംഘടനയുടെയും ഐസിഎംആറിന്‍റെയും പേരു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതു പോലെ ശവസംസ്ക്കാര പ്രോട്ടോക്കോളും അവരുടെ മേല്‍ ചാരാനുള്ള സാധ്യതയുണ്ട്..

മരണക്കണക്കും ശവസംസ്ക്കാര പ്രോട്ടോക്കോളും പരിശോധനകളും തുടങ്ങി മഹാമാരിയെ രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമാക്കുന്ന ഏക സര്‍ക്കാരാണ് കേരളത്തിലേത്.

മരണക്കണക്ക് തുറന്നു പറഞ്ഞാല്‍ കൊവിഡിനെതിരായ നമ്ബര്‍ വണ്‍ പോരാട്ടം എന്ന കള്ളി വെളിച്ചത്താകും.

പ്രോട്ടോക്കോള്‍ പാലിച്ച്‌ സംസ്ക്കാരം നടത്തിയാല്‍ ചില സമുദായങ്ങളുടെ വോട്ട് നഷ്ടമാകും.

മരണക്കണക്കില്‍ നിന്ന് പുറത്തായവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടും.

കോവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങള്‍ക്കുള്ള പത്തു ലക്ഷവും സൗജന്യവിദ്യാഭ്യാസവും.

കോവിഡ് പോരാളികളായി മരിച്ച മാധ്യമപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്കുള്ള അഞ്ചു ലക്ഷം ധനസഹായം....

കോവിഡ് ബാധിച്ച്‌ മുഖ്യ വരുമാനക്കാരന്‍ മരിച്ച പിന്നോക്കവിഭാഗക്കാര്‍ക്കുള്ള വായ്പ്പയും സബ്‌സിഡിയും....

കോവിഡ് മൂലം മരിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ നല്‍കുന്ന പെന്‍ഷന്‍.

ഇങ്ങനെ മഹാമാരി നിരാലംബരാക്കിയ കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് കേരളസര്‍ക്കാര്‍ തട്ടിത്തെറിപ്പിച്ചത്..

പ്രചാരവേലകള്‍ ഏറെക്കാലം സഹായത്തിനെത്തില്ല..ജനങ്ങളോട്‌ മറുപടി പറയണ്ടി വരും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (1 hour ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (1 hour ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (1 hour ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (1 hour ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (1 hour ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (1 hour ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (1 hour ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (4 hours ago)

കാരണം ഫോൺ വിളി  (4 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (4 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (4 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (5 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (5 hours ago)

Malayali Vartha Recommends