ഓണ്‍ലൈന്‍ ക്ലാസ് സംശയം തീര്‍ക്കാനെത്തിയ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അധ്യാപകനെതിരെ കേസെടുത്ത് പോലീസ്

ഓണ്‍ലൈന്‍ പഠനത്തിലെ സംശയം തീര്‍ക്കാന്‍ മദ്രസയില്‍ എത്തിയ ഒന്‍പതു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ പോക്സോ കേസ്. പരിയാരം തിരുവട്ടൂരിലെ മദ്രസ അധ്യാപകന്‍ പന്നിയൂരിലെ റസാഖി(43)നെതിരെയാണ് പരിയാരം പോലിസ് കേസെടുത്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പീഡനത്തിനിരയായ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അധ്യാപകനെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയതായാണ് വിവരം.
https://www.facebook.com/Malayalivartha






















