പോലീസ് ഓഫീസറുടെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍ കോറോത്ത് പോലീസ് ഓഫീസറുടെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പയ്യന്നൂര്‍ കോറോം നോര്‍ത്തിലെ എന്‍.എം രമേശന്റെ ഭാര്യ മാവുങ്കാല്‍ സ്വദേശിനി പ്രസീതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 10.30തോടെയാണ് സംഭവം നടക്കുന്നത്. പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് അജാനൂര്‍ പള്ളാട്ടെ മുന്‍ പഞ്ചായത്ത് മെമ്ബര്‍ കെ.എം ഗോപാലന്‍ തങ്കമണി ദമ്ബതികളുടെ മകളാണ് പ്രസീത. മക്കള്‍ നീരജ് ,നിരഞ്ജന.
https://www.facebook.com/Malayalivartha


























