ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്....പ്രതിയായ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു...സാങ്കേതിക തെളിവുകളിൽ വ്യക്തത വരുത്താന്‍ ഫേസ്ബുക്കിന്റെ സഹായം തേടി പോലീസ്

കല്ലുവാതുക്കല്‍ ഊഴായിക്കോട് നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയായ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. അനന്തു എന്നാണ് ഇയാളുടെ പേരെന്ന് രേഷ്മ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഈ പേരിലുള്ള ഇരുന്നൂറോളം പേരുടെ ഫേസ്ബുക്ക് ഐ.ഡി പൊലീസ് ശേഖരിച്ചു.
ഇവ വിശദമായി പരിശോധിച്ചശേഷം നാലുപേരുടെ ഐ.ഡിയാണ് അവസാനമായി പരിശോധിക്കുന്നത്. ഇവരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിന് അന്വേഷണസംഘം നിരീക്ഷണം നടത്തിവരികയാണ്. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഇവരിലൊരാളാകും രേഷ്മയുടെ ഒളിഞ്ഞിരിക്കുന്ന കാമുകനെന്നാണ് പൊലീസ് കരുതുന്നത്.
ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഫേസ്ബുക്കിന്റെ സഹായം തേടിയിട്ടുണ്ട്. രേഷ്മക്ക് ആറിലധികം ഐ.ഡികള്‍ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഓരോ ഐ.ഡിയും ഏതാനും മാസം ഉപയോഗിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു ചെയ്തുവന്നത്.
രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു, വിഷ്ണുവിന്റെ സഹോദരനും ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവുമായ രഞ്ജിത്ത് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. കോവിഡ് പോസിറ്റീവായ പ്രതിയെ അട്ടക്കുളങ്ങര വനിത ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ജനുവരി അഞ്ചിനാണ് കല്ലുവാതുക്കല്‍ ഊഴായ്ക്കോട് കരിയിലകൊണ്ട് മൂടിയ നിലയില്‍ നവജാത ശിശുവിനെ കണ്ടത്തിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞിന് മൂന്നരകിലോ ഭാരം ഉണ്ടായിരുന്നു. ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകനോടൊപ്പം പോകാനായി ശിശുവിനെ ഉപേക്ഷിച്ചു എന്നാണ് രേഷ്മയുടെ മൊഴി.
https://www.facebook.com/Malayalivartha


























