Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

രേഷ്മയ്ക്ക് ഊരാക്കുടുക്കായി തെളിവുകൾ; ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായക വിവരങ്ങൾ:- ചോദ്യം ചെയ്തത് ഗ്രീഷ്മയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാരിപ്പള്ളി സ്വദേശിയെ- രേഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ നീക്കം

03 JULY 2021 06:16 AM IST
മലയാളി വാര്‍ത്ത

കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ കൊന്ന സംഭവത്തിൽ ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. കേസിൽ വഴിത്തിരിവായേക്കാവുന്ന നിർണായക വിവരങ്ങൾ പോലീസ് കണ്ടെത്തി. കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ആര്യയോടൊപ്പം ആത്മഹത്യചെയ്ത ഗ്രീഷ്മയുടെ ഫെയ്സ് ബുക്ക്‌ സുഹൃത്തിനെ വെള്ളിയാഴ്ചയാണ് ചോദ്യം ചെയ്തത്. പാരിപ്പള്ളി സ്വദേശിയെയാണ് ചാത്തന്നൂർ അസിസ്റ്റന്റ്‌ പോലീസ് കമ്മിഷണർ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തത്. ഇയാളെ മൂന്നുമണിക്കൂറോളം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾക്ക് ഗ്രീഷ്മയുമായി ഏറെ അടുത്ത ബന്ധമുള്ളതായാണ് സൂചന. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായ ആര്യയുടെയും ഗ്രീഷ്മയുടെയും ആത്മഹത്യയെത്തുടർന്ന് വഴിമുട്ടിയ കേസിൽ സൈബർസെല്ലിന്റെ സഹായത്തോടെയാണ് പോലീസ് നിർണായകവിവരങ്ങൾ ശേഖരിച്ചത്.

രേഷ്മയുടെ സിം കാർഡുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കേസിലെ നിർണായക തെളിവുകളിലേക്ക് നയിക്കുന്ന വിവരം ശേഖരിക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. രേഷ്മയുടെ, 15-ലധികം ഡിലീറ്റ് ചെയ്ത ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽപ്പേരെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

രേഷ്‌മ ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായും, ഒരു ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച ശേഷം അത് പൂര്‍ണമായും ഉപേക്ഷിച്ച് മറ്റൊരു അക്കൗണ്ട് തുടങ്ങുന്നതായിരുന്നു പതിവ്. ഈ അക്കൗണ്ടുകളിലൂടെ ആയിരുന്നു രേഷ്മ രഹസ്യ സുഹൃത്തുമായി സംസാരിച്ചത്. അറസ്റ്റിലായദിവസം കോവിഡ് സ്ഥിരീകരിച്ചതിനാൽ റിമാൻഡിലായ രേഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉടൻതന്നെ രേഷ്മയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെയും ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യചെയ്ത ആര്യയുടെ ഭർത്താവും വിഷ്ണുവിന്റെ ജ്യേഷ്ഠനുമായ രഞ്ജിത്തിനെയും ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു.

 

 

രേഷ്മയുടെ ഫേസ്ബുക്ക് പാസ്‌വേര്‍ഡ് അറിയാമായിരുന്ന ആര്യയും ഗ്രീഷ്മയും തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ രേഷ്മയുടെ കാമുകനുമായി ചാറ്റ് ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നും അങ്ങനെ ചെയ്യരുതെന്ന് താന്‍ വിലക്കിയിരുന്നെന്നും ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു രഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്തത്. രേഷ്മ അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി രഞ്ജിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. സദാസമയവും വീട്ടിലെ ജോലികൾ പോലും ചെയ്യാതെ ഫോൺ ഉപയോഗിക്കുന്നത് പതിവായിരുന്നതായും രഞ്ജിത്ത് പറഞ്ഞു.

രേഷ്മ ഫെയ്‌സ് ബുക്കിൽ നിരവധി അക്കൗണ്ടുകൾ തുറക്കുകയും കുറച്ചുകാലം കുറെ സുഹൃത്തുക്കളെ ഉൾപ്പെടുത്തി ചാറ്റ്‌ ചെയ്തശേഷം ഈ അക്കൗണ്ടുകൾ ഒഴിവാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫെയ്‌സ് ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട് ഇതിലെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അറസ്റ്റിലായദിവസം കോവിഡ് സ്ഥിരീകരിച്ചതിനാൽ റിമാൻഡിലായ രേഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉടൻതന്നെ രേഷ്മയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (19 minutes ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (34 minutes ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (38 minutes ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (45 minutes ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (57 minutes ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (1 hour ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (2 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (3 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (4 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (4 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (4 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (4 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends