Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്രയ്ക്ക് വേണോ മുതലാളീ... തരം കിട്ടുമ്പോഴൊക്കെ യോഗി ആദിത്യനാഥിനേയും യുപിയേയും തള്ളിപറയുന്ന സഖാക്കളെ പൊളിച്ചടുക്കി കിറ്റക്‌സ് എംഡി; നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ യുപി എങ്ങനെ രണ്ടാം സ്ഥാനത്തെത്തി കാരണം ഇതാണ്

03 JULY 2021 08:30 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

നരേന്ദ്ര മോദി കഴിഞ്ഞാല്‍ സഖാക്കള്‍ക്ക് കണ്ട് കൂടാത്ത ഒരാളാണ് യോഗി ആദിത്യനാഥ്. എന്നാല്‍ യുപിയുടെ വളര്‍ച്ച തുറന്ന് കാട്ടുകയാണ് കിറ്റക്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ്. തുടര്‍ച്ചയായ പരിശോധനകളിലൂടെ തകര്‍ക്കുന്നെന്ന ആക്ഷേപമാണ് സാബു ജേക്കബിനുള്ളത്

കിറ്റക്‌സ് അപ്പാരല്‍ പാര്‍ക്ക് കേരളത്തില്‍ ആരംഭിക്കേണ്ടെന്ന് തീരമാനമെടുത്തു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ യു.പിയെ എന്തുകൊണ്ട് എടുത്തു പറഞ്ഞു എന്ന് വ്യക്തമാക്കുകയാണ് സാബു ജേക്കബ്. നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ പിന്നിലായിരുന്ന യു.പി എങ്ങനെ രണ്ടാം സ്ഥാനത്തെത്തി എന്ന് നാം മനസിലാക്കണം. അവിടെ മുഖ്യമന്ത്രി നേരിട്ടാണ് പുതിയ വ്യവസായങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

 



കേരളത്തിലെ ദുരനുഭവത്തിന് പിന്നാലെ തനിക്ക് തമിഴ്‌നാട്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് തനിക്ക് ക്ഷണം ലഭിച്ചത്. വ്യവസായികളെ സമീപിക്കുന്ന സമീപനമാണ് ഈ സംസ്ഥാനങ്ങളെല്ലാം കൈക്കൊളളുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്നും തന്നെ വിളിച്ചവരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിമാര്‍ വരെ ഉള്‍പ്പെടും. പുതിയ സാഹചര്യത്തില്‍ എന്നെ ക്ഷണിച്ച പലരും ചോദിച്ചത് പ്രത്യേകമായി എന്താണ് അനുവദിക്കേണ്ടതെന്നാണ്. ഇവിടെയാവട്ടെ പ്രത്യേകമായി ഒന്നും ലഭിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു എന്നും അദ്ദേഹം പറയുന്നു.

അതേസമയം, കേരളത്തില്‍ തുടര്‍ന്നാല്‍ 80 ശതമാനം സ്വന്തം കഴിവും നഷ്ടപ്പെടുമെന്നും സാബു പ്രതികരിച്ചു. അപ്പാരല്‍ പാര്‍ക്ക് എന്തായാലും കേരളത്തില്‍ വേണ്ടെന്നുവച്ചു. പീഡനം മാത്രമായിരുന്നു കഴിഞ്ഞ മാസം. ഒരു മാസമായി ഒരു ജോലിയും തനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഗള്‍ഫിലും മറ്റും പോയി സമ്പാദിക്കുന്ന പണം ഇവിടെ വ്യവസായം തുടങ്ങാന്‍ ചെലവഴിക്കുന്നവന് നഷ്ടം മാത്രമാണ് കിട്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 



കിറ്റെക്‌സ് കമ്പനിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ വകുപ്പുകള്‍ 11 തവണകളായാണ് പരിശോധന നടത്തിയത്.
1) തൊഴില്‍ വകുപ്പ് 3 തവണ
2) ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് 1
3) തഹസീല്‍ദാര്‍ 1
4) ആരോഗ്യവകുപ്പ് 2
5) മലിനീകരണ നിയന്ത്രണ ബോര്‍ഡ് 3
6) ജില്ലാ മെഡിക്കല്‍ ഓഫിസര്‍ 1

ഇതില്‍ പതിനൊന്നാമത്തെ പരിശോധന 4 വകുപ്പുകള്‍ സംയുക്തമായാണ് നടത്തിയത്. ഈ പരിശോധനകള്‍ക്കൊന്നിനുശേഷവും എന്തെങ്കിലും കണ്ടെത്തിയതായി അവരാരും പറഞ്ഞതേയില്ല. ഒടുവില്‍ ഉദ്യോഗസ്ഥ പീഡനത്തെക്കുറിച്ച് ഞാന്‍ ജൂണ്‍ 29ന് പത്രക്കുറിപ്പ് ഇറക്കിയപ്പോള്‍ അന്നു വൈകീട്ടോടെ അവര്‍ കുറ്റം കണ്ടെത്തി. ഇതില്‍ തന്റെ കമ്പനിയുടെ മേല്‍ 7 കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. ഈ ലംഘനങ്ങള്‍ കമ്പനിയില്‍നിന്നു കണ്ടെത്തിയതല്ല. അവ പാര്‍ട്ടി ഓഫിസിലിരുന്ന് എഴുതിച്ചേര്‍ത്തവയാണ്.

 



അതിന്റെ പൊള്ളത്തരം അതില്‍ കാണാം. അതിലൊന്ന് ഇതാണ്; മിനിമം കൂലി നിയമത്തിലെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു. തൊഴില്‍ വകുപ്പില്‍നിന്ന് അസി. ലേബര്‍ ഓഫിസര്‍ നേരിട്ടുവന്ന് തന്ന നോട്ടനസിലാണ് ഇതു പറയുന്നത്.

2010ല്‍ നിശ്ചയിച്ച മിനിമം കൂലി അനുസരിച്ച് കേരളത്തിലെ ഗാര്‍മെന്റ് വ്യവസായ മേഖലയില്‍ ഒന്നാം ഗ്രേഡ് ടെയിലര്‍ക്ക്് നിശ്ചയിച്ച മിനിമം കൂലി 9240 രൂപയാണ്. എന്നാല്‍ കിറ്റെക്‌സില്‍ ഇതേ ഗ്രേഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്നത് 16,250 രൂപയാണ്. ഇതിനു പുറമെ 4 നേരം സൗജന്യ ഭക്ഷണവും സൗജന്യതാമസവും നല്‍കുന്നു. നിശ്ചയിച്ച കൂലിയേക്കാള്‍ 70 മുതല്‍ 90 ശതമാനം വരെ കൂടുതലാണിത്.

 



എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് 2019ല്‍ പുതുക്കിയ മിനിമം കൂലി നല്‍കുന്നില്ല എന്നതാണ്. രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത കൂലിയാണ് അതില്‍ പറയുന്നത്. അതു കോടതി സ്‌റ്റേ ചെയ്തതാണ്. അതിനാല്‍ ഇല്ലാത്ത മിനിമം കൂലിയുടെ പേരില്‍ കിറ്റെക്‌സിനു നല്‍കിയിരിക്കുന്ന നോട്ടിസ് പിന്‍വലിക്കണം എന്നും സാബു ജോര്‍ജ് പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (3 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends