Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

എന്തൊ വല്ലതും പറഞ്ഞോ... ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ നിന്നും ഒഴിഞ്ഞു മാറിയ സഖാക്കളെ വെല്ലുവിളിച്ച കെ. സുരേന്ദ്രനും അവസാനം അതേ മാര്‍ഗത്തില്‍; കൊടകര കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിന് കെ. സുരേന്ദ്രന്‍ ഹാജരാകില്ല

03 JULY 2021 08:40 AM IST
മലയാളി വാര്‍ത്ത

പ്രസംഗിക്കാന്‍ വളരെ എളുപ്പമാണ്. അത് സ്വന്തം കാര്യത്തില്‍ വരുമ്പോഴാണ് നടപ്പിലാക്കാന്‍ പ്രയാസം. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പലരും ഒഴിഞ്ഞു മാറി. ഇതിനെ കളിയാക്കി ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കെ. സുരേന്ദ്രനെതിരെ ആരോപണം വന്നപ്പോഴും അദ്ദേഹം രംഗത്തെത്തി. ബിജെപിക്ക് മറയ്ക്കാനൊന്നുമില്ല. സിപിഎം നേതാക്കളെ പോലെ തലയില്‍ മുണ്ടിടില്ല. നട്ടെല്ലോടെ ഹാജരാകും എന്നാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അത് വിഴുങ്ങിയിരിക്കുകയാണ്.

കൊടകര കള്ളപ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. സംസ്ഥാന ഭാരവാഹി യോഗം നടക്കുന്നതിനാല്‍ ഹാജരാകാനാകില്ല. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിക്കും.

 



കള്ളപ്പണക്കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10 ന് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനായിരുന്നു നോട്ടിസ്. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടിസ് നല്‍കിയത്.

അന്വേഷണം ബിജെപിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും നേതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരാകില്ലെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതിനാല്‍ സുരേന്ദ്രന്‍ എത്താനിടയില്ല. ചൊവ്വാഴ്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

 

 



പണം ബിജെപി നേതാക്കളുടെ അറിവോടെ കൊണ്ടുവന്നതാണെന്നു സ്ഥിരീകരിക്കുന്ന ഫോണ്‍ രേഖകളും മൊഴികളും ശേഖരിച്ചതായി പൊലീസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നു കൊണ്ടുവന്ന പണം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ക്കു നല്‍കാനാണു സംഘത്തിനു ലഭിച്ചിരുന്ന നിര്‍ദേശമെന്നും പൊലീസ് പറയുന്നു.

കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കഴിഞ്ഞ ദിവസമാണ് നേട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് പോലീസ് സംഘം നോട്ടീസ് നല്‍കിയത്.

 



3.5 കോടി രൂപ പിടിച്ചെടുത്തതില്‍ 3.25 കോടി ധര്‍മ്മരാജന്റേതും 25 ലക്ഷം രൂപ സുനില്‍ നായിക്കിന്റേതുമാണെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വന്ന കള്ളപ്പണത്തിന്റെ ഉറവിടം വ്യക്തമാക്കണം, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യംചെയ്യല്‍ വേണം എന്നാണ് സംസ്ഥാന പോലീസിന്റെ നിലപാട്.

ചോദ്യംചെയ്യലിന് ഹാജരാകണോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്ന് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്നും അതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

 



നേരത്തെ, കൊടകരയില്‍ കവര്‍ച്ചചെയ്ത പണം ബി.ജെ.പിയുടേത് തന്നെയാണെന്ന് പോലീസ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്നും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇത് കുഴല്‍പ്പണം തന്നെയാണെന്നും കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ധര്‍മ്മരാജനും സുനില്‍ നായിക്കും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് പണം കൊണ്ടുവന്നതെന്നും ഡിവൈഎസ് പി വി.കെ. രാജു കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (1 hour ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (1 hour ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (1 hour ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (1 hour ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (1 hour ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (1 hour ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (1 hour ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (2 hours ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (2 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (2 hours ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (3 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (3 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (3 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (5 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (5 hours ago)

Malayali Vartha Recommends