Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭരണത്തില്‍ വന്നിട്ടും... വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നിട്ടും ഓരോ തോല്‍വിയും വിലയിരുത്താനുറച്ച് സിപിഎം; സംഘടനാ സംവിധാനത്തിന്റെ ശുദ്ധീകരണത്തിലേക്ക് സി.പി.എം. കടക്കുന്നു; കുണ്ടറയിലെ അപ്രതീക്ഷിത തോല്‍വിയും പരിശോധിക്കും

03 JULY 2021 09:10 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

സംസ്ഥാനത്തിന് തുടര്‍ഭരണം ലഭിച്ചതോടെ തോല്‍വി വിട്ടുകളയുമെന്നാണ് പല സഖാക്കളും ചിന്തിച്ചത്. എന്നാല്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ച നേതാക്കളെ തിരഞ്ഞ് പിടിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനാസംവിധാനത്തിന്റെ ശുദ്ധീകരണത്തിലേക്ക് സി.പി.എം. കടക്കുന്നു. വിവിധ ജില്ലകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളുടെ പുരോഗതി വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

 



തൃശ്ശൂര്‍ ഒഴികെ 13 ജില്ലകളിലെയും അവലോകനയോഗം പൂര്‍ത്തിയായി. കുണ്ടറ, തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിലെ തോല്‍വിയും അരുവിക്കര, അമ്പലപ്പുഴ, ആലപ്പുഴ, കുറ്റിയാടി തുടങ്ങിയ മണ്ഡലങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളും ജില്ലാതല അവലോകനയോഗങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. അരുവിക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.കെ. മധുവിന്റെ സഹകരണം കാര്യമായുണ്ടായില്ലെന്ന വിമര്‍ശനം പരിശോധിക്കാന്‍ ജില്ലാ കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. കുണ്ടറയിലെ അപ്രതീക്ഷിത തോല്‍വിയും പരിശോധിക്കുന്നുണ്ട്.

ആദ്യം കേരള കോണ്‍ഗ്രസിന് നല്‍കുകയും വിവാദത്തെ തുടര്‍ന്ന് സി.പി.എം. ഏറ്റെടുക്കുകയും ചെയ്ത കുറ്റിയാടി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി വിജയിച്ചെങ്കിലും പാര്‍ട്ടി തീരുമാനത്തെ പരസ്യമായി ചോദ്യംചെയ്ത് അംഗങ്ങള്‍ തെരുവിലിറങ്ങിയത് അച്ചടക്കലംഘനമായാണ് കാണുന്നത്.

 



അവിടെനിന്ന് വിജയിച്ച പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ കെ. കുഞ്ഞഹമ്മദ് കുട്ടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനുള്ള ശുപാര്‍ശ സംസ്ഥാനസമിതിക്ക് കൈമാറിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തില്‍ വിജയമുണ്ടായെങ്കിലും മുതിര്‍ന്ന നേതാവായ മുന്‍മന്ത്രി ജി. സുധാകരന്‍ നിസ്സഹകരിച്ചെന്നാരോപിച്ച് ആലപ്പുഴ ജില്ലാകമ്മിറ്റിയിലും വിമര്‍ശനമുണ്ടായി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി യോഗം ശനിയാഴ്ച ചേരും.

ജില്ലാ ഘടകങ്ങളുടെ അവലോകന റിപ്പോര്‍ട്ട് ജൂലായ് ആറിനും ഏഴിനും ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. ജില്ലാഘടകങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചുള്ള സംസ്ഥാനതല റിപ്പോര്‍ട്ട് ഒന്പത്, 10 തീയതികളില്‍ സംസ്ഥാനകമ്മിറ്റിയും ചര്‍ച്ചചെയ്യും. വനിതാകമ്മിഷനിലേക്ക് പുതിയ അധ്യക്ഷയെ നിശ്ചയിക്കുന്നതുള്‍പ്പെടെ മറ്റ് വിഷയങ്ങളൊന്നും ചര്‍ച്ചയ്‌ക്കെടുത്തില്ല.

 



അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വികെ മധുവിനെതിരേ പാര്‍ട്ടിതല അന്വേഷണം നടക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന ജി സ്റ്റീഫന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരിച്ചുവെന്ന പരാതിയിലാണ് അന്വേഷണം.

അരുവിക്കരയിലേക്ക് വികെ മധുവിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തിരുന്നത്. പിന്നീട് സംസ്ഥാന സെക്രട്ടേറിയേറ്റാണ് മണ്ഡലത്തില്‍ സ്റ്റീഫനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സ്ഥാനാര്‍ഥിത്വം നഷ്ടമായതില്‍ വികെ മധുവിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നുവെന്നാണ് സൂചന. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടി വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലിയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.

 



തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലും മധുവിനെതിരായ പരാമര്‍ശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനത്തിലേക്ക് സിപിഎം എത്തിയത്. സി ജയന്‍ ബാബു, സി അജയകുമാര്‍, കെസി വിക്രമന്‍ എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങള്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (3 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends