കഞ്ചാവ് കടത്തിയ കേസില്‍ തടവും പിഴയും... 1.23 കിലോ കഞ്ചാവ് കടത്തിയ കേസില്‍ യുവാവിന് 3 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു

1.230 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ യുവാവിന് 3 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു.
വിളപ്പില്‍ശാല ഗവ: ആശുപത്രിക്ക് സമീപം കടുവാത്തോല്‍വിള വീട്ടില്‍ മുണ്ടന്‍ രതീഷ് എന്ന രതീഷിനെയാണ് ജഡ്ജി കെ. എന്‍. അജിത് കുമാര്‍ ശിക്ഷിച്ചത്.
2015 ജനുവരി 4 വെളുപ്പിന് 4 മണിക്കാണ് കേസിനാധാരമായ സംഭവം നടന്നത്. ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിനകത്താക്കി വില്‍പ്പനക്കായി കടത്തിക്കൊണ്ടു വരവേ തിരുമല പുത്തന്‍കട ജംഗ്ഷന് സമീപം വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ പൂജപ്പുര നൈറ്റ് പട്രോള്‍ പോലീസ് തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെടുത്തതായാണ് കേസ്.
"
https://www.facebook.com/Malayalivartha

























