ഒട്ടും പ്രതീക്ഷിച്ചില്ല... മദ്രാസ് ഐഐടിയില്‍ മരിച്ചത് മലയാളി പ്രോജക്ട് അസോഷ്യേറ്റ് ആര്‍. ഉണ്ണിക്കൃഷ്ണന്‍ നായര്‍; 22 കാരന്റെ വേര്‍പാടില്‍ വിറങ്ങലിച്ച് ഐഐടി കാമ്പസ്; മാനസിക സമ്മര്‍ദം കാരണം ജീവനൊടുക്കുകയാണെന്നും മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കുറിപ്പ്

മദ്രാസ് ഐഐടി ക്യാമ്പസില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. അതേസമയം മൃതദേഹം എറണാകുളം സ്വദേശിയായ പ്രോജക്ട് അസോഷ്യേറ്റിന്റേതാണെന്നു കണ്ടെത്തി. പടമുഗള്‍, നോയല്‍ അര്‍ക്കാഡിയ ഫ്‌ലാറ്റില്‍ താമസിക്കുന്ന രഘു രവീന്ദ്രന്റെ മകന്‍ ആര്‍. ഉണ്ണിക്കൃഷ്ണന്‍ നായര്‍ (22) പൊള്ളലേറ്റു മരിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഉണ്ണിക്കൃഷ്ണന്റെ വേളാച്ചേരിയിലെ താമസ സ്ഥലത്തു നിന്ന് 11 പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തി. മാനസിക സമ്മര്‍ദം കാരണം ജീവനൊടുക്കുകയാണെന്നും മരണത്തിന് ആരും ഉത്തരവാദിയല്ലെന്നുമാണു കത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു.
പാതി കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം ഹോക്കി സ്‌റ്റേഡിയത്തിനടുത്തു നിന്നാണു കണ്ടെത്തിയത്. പെട്രോള്‍ കൊണ്ടു വന്ന പ്ലാസ്റ്റിക് കുപ്പി സമീപത്തു നിന്ന് കണ്ടെത്തി. തിരിച്ചറിയല്‍ രേഖകളും പഴ്‌സും മറ്റും സുരക്ഷിതമായി മാറ്റിവച്ചിരുന്നു.
ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഐഐടിയില്‍ ഗെസ്റ്റ് അധ്യാപകനും പ്രോജക്ട് അസോഷ്യേറ്റുമായി ജോലിയില്‍ പ്രവേശിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 6ന് ഏറ്റുമാനൂരിലെ വീട്ടില്‍. പിതാവ് രഘു ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനാണ്. മാതാവ്: ഷീബ. സഹോദരന്‍: മാധവ്. തിരുപ്പതി ദര്‍ശനത്തിനു പോകാനായി ഇന്നു രാവിലെ കുടുംബം ചെന്നൈയിലെത്താനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം.
11 പേജുള്ള ആത്മഹത്യക്കുറിപ്പാണ് കണ്ടെത്തിയതെന്ന് കോട്ടൂര്‍പുരം പോലീസ് വ്യക്തമാക്കി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ ആരുടെയും പേര് ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ഥികള്‍ മൃതദേഹം കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് ഒരു കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പെട്രോള്‍ ആയിരുന്നുവെന്ന് കരുതുന്നു.
പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടൂര്‍പുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മദ്രാസ് ഐഐടിയില്‍ നേരത്തേയും വിവാദത്തിലായിരുന്നു. ജാതി വിവേചനം ആരോപിച്ച് മദ്രാസ് ഐ.ഐ.ടി.യിലെ അധ്യാപകന്‍ മുമ്പ് രാജിക്കത്ത് നല്‍കിയിരുന്നു. ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് (എച്ച്.എസ്.എസ്.) വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ. വിപിന്‍ പുതിയേടത്ത് വീട്ടിലാണ് രാജിവെച്ചത്. പയ്യന്നൂര്‍ സ്വദേശിയാണ്. മദ്രാസ് ഐ.ഐ.ടി.യില്‍ ജാതിവിവേചനം രൂക്ഷമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് തന്നെ വിവേചനം നേരിട്ടിരുന്നുവെന്നും ഇമെയില്‍ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തില്‍ പ്രൊഫസര്‍ പറയുന്നു.
മദ്രാസ് ഐ.ഐ.ടി.യില്‍ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കണം. പട്ടികജാതി വിഭാഗ കമ്മിഷന്‍, ഒ.ബി.സി. കമ്മിഷന്‍ എന്നിവയിലെ അംഗങ്ങളെയും മനഃശാസ്ത്രവിദഗ്ധരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം. ഒ.ബി.സി., പട്ടികജാതി വിഭാഗങ്ങളിലെ അധ്യാപകരും ജാതി വിവേചനം നേരിടുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. വിവേചനം നേരിടുന്നവര്‍ ഐ.ഐ.ടി. പരാതി പരിഹാര സെല്ലിലും കോടതിയിലും പരാതി നല്‍കാന്‍ തയാറാകണം. ചെറിയ ശ്രമങ്ങള്‍ മാറ്റത്തിന് ഇടയാക്കും വിപിന്‍ ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
വിപിന്‍ രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഐ.ഐ.ടി. അധികൃതര്‍ കത്തിനെ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തി.
2019ല്‍ ഐ.ഐ.ടി.യിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത് മതപരമായ വിവേചനത്തെ തുടര്‍ന്നാണെന്ന് ആരോപണമുണ്ടായിരുന്നു. അധ്യാപകരില്‍ ഒരാളുടെ പേരും ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. കേസില്‍ സി.ബി.ഐ. അന്വേഷണം നടത്തിവരികയാണ്. ഇതിന് പിന്നാലെയാണ് വീണ്ടുമൊരു ആത്മഹത്യ ക്യാമ്പസില്‍ നടക്കുന്നത്.
"
https://www.facebook.com/Malayalivartha
























