കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരിലേക്ക്.... അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും, പുലച്ചെയാണ് കൊച്ചിയില്‍ നിന്ന് കസ്റ്റംസ് സംഘം പുറപ്പെട്ടത്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരിലേക്ക്.... അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും, പുലച്ചെയാണ് കൊച്ചിയില്‍ നിന്ന് കസ്റ്റംസ് സംഘം പുറപ്പെട്ടത്.
ഫോണ്‍ പുഴയിലെറിഞ്ഞുവെന്ന അര്‍ജുന്റെ മൊഴിയിലും തെളിവെടുപ്പ് നടത്തും. കേസില്‍ അര്‍ജുന്‍ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. അര്‍ജുന്റെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും.
എന്നാല്‍ കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസില്‍ ആറ് പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശികളാണ് അറസ്റ്റിലായത്.
മുഖ്യപ്രതി സൂഫിയാനുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. കേസില്‍ പതിനാറ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha

























