Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

ബി ജെ പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് പോലീസിന് ഉപദേശം ലഭിക്കുന്നത് എ. കെ. ജി. സെന്ററില്‍ നിന്നെന്ന് സൂചന

03 JULY 2021 10:12 AM IST
മലയാളി വാര്‍ത്ത

ബി ജെ പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് പോലീസിന് ഉപദേശം ലഭിക്കുന്നത് എ. കെ. ജി. സെന്ററില്‍ നിന്നെന്ന് സൂചന. സുരേന്ദ്രനെ കുരുക്കാന്‍ എ.കെ.ജി. സെന്ററില്‍ തയ്യാറാകുന്ന തിരക്കഥ അനുസരിച്ചാണ് പോലീസ് പെരുമാറുന്നത്. സുരേന്ദ്രന്റെ ഭാവി തീരുമാനിക്കാന്‍ എ. കെ. ജി സെന്ററില്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സുരേന്ദ്രനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സി പി എം നടത്തുന്നത്. ബിജെപി അദ്ധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ബി ജെ പിയെയാണ് .ശബരിമല പ്രക്ഷോഭകാലത്താണ് സുരേന്ദ്രനെ സര്‍ക്കാര്‍ വേട്ടയാടാന്‍ തുടങ്ങിയത്. പിണറായി സര്‍ക്കാര്‍ സുരേന്ദ്രനെ മാത്രം ജയിലിലടച്ചത് അദ്ദേഹത്തോടുള്ള ഭയം കൊണ്ടാണ്. കൊടകരക്കുഴല്‍പ്പണക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയതിന്റെ പിന്നിലും സുരേന്ദ്രനെ നിശ്ശബ്ദനാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഗൂഢാലോചനയാണുള്ളത്.

 



കെ. സുരേന്ദ്രന്‍ എന്ന ബി.ജെ.പി അദ്ധ്യക്ഷന്റെ വാക്കുകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന വലിയ സ്വീകാര്യത പിണറായി സര്‍ക്കാറിനെ അലോസരപ്പെടുത്തുന്നു.

ആത്മാര്‍ത്ഥമായ ഇടപെടലുകളും വിട്ടു വീഴ്ചയില്ലാത്ത സമരവീര്യവും കൊണ്ടാണ് കെ.സുരേന്ദ്രന്‍ രാഷ്ട്രീയ കേരളത്തില്‍ തന്റെതായ ഇരിപ്പിടമുണ്ടാക്കിയത്. ഇതാണ് സിപിഎമ്മും സര്‍ക്കാരും ബിജെപി അദ്ധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള പ്രധാന കാരണം.

 



ശബരിമല പ്രക്ഷോഭ കാലത്ത് ഓരോ ദിവസവും നിരവധി കള്ളക്കേസുകള്‍ ചുമത്തി ജയിലുകളില്‍ നിന്നും ജയിലുകളിലേക്ക് സുരേന്ദ്രനെ മാറ്റി കൊണ്ടിരുന്നത് വിശ്വാസി സമൂഹത്തിന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു. ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സുരേന്ദ്രനോട് സര്‍ക്കാര്‍ ചെയ്തത്. 250 ഓളം കേസുകള്‍ അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംത്തിട്ടയില്‍ മത്സരിച്ച സുരേന്ദ്രന്‍ മൂന്ന് ലക്ഷത്തോളം വോട്ട് നേടി ഇരുമുന്നണികളെയും ഞെട്ടിച്ചു. അന്നത്തെ വേട്ടയാടലിന് സമാനമായാണ് പിണറായി വീണ്ടും സുരേന്ദ്രനെതിരെ ഗൂഢാലോചന നടത്തുന്നത്. കൊടകര കവര്‍ച്ചാക്കേസില്‍ അദ്ദേഹത്തെ കുടുക്കാന്‍ ആവുന്നത്ര ശ്രമിച്ച പൊലീസ് അദ്ദേഹത്തിന്റെ മകനെ പോലും അതിലേക്ക് വലിച്ചിഴച്ചു.

 



കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ ഒരു തെളിവിന്റെയും പിന്തുണയില്ലാതെ ക്രൂശിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊടകര നനഞ്ഞ പടക്കമായതോടെ മഞ്ചേശ്വരത്തെ സുന്ദരയുടെ പിന്നാലെയായി പൊലീസ്.

?എകെജി സെന്ററില്‍ നിന്നും തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ സുന്ദരയുടെ അടുത്ത് ചെന്നത്. തനിക്ക് ബിജെപി 2.5 ലക്ഷം കൈക്കൂലി തന്നതു കൊണ്ടാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതെന്ന് സുന്ദരയെ കൊണ്ട് പറയിച്ചതാണ് . പിറ്റേന്ന് തന്നെ സുരേന്ദ്രന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കൈക്കൂലി വാങ്ങിയെന്ന് സമ്മതിക്കുന്ന സുന്ദരയുടെ പേരില്‍ കേസെടുക്കാതെ കൈക്കൂലി നല്‍കിയതിന് ഒരു തെളിവുമില്ലാത്ത സുരേന്ദ്രന്റെ പേരില്‍ കേസെടുക്കുന്നു. അതും തന്നെ ആരു തട്ടികൊണ്ടു പോയിട്ടില്ലെന്ന് സുന്ദര പോലും പറഞ്ഞിട്ടും പൊലീസ് ചേര്‍ത്ത വകുപ്പില്‍ തട്ടികൊണ്ടു പോകലും അന്യായമായി തടവില്‍ വെക്കലും ചേര്‍ക്കുന്നു.

 



സമരചരിത്രത്തിലെ സാംസ്‌കാരിക ഭൂമിയായ കോഴിക്കോടിന്റെ മണ്ണില്‍ നിന്നാണ് സുരേന്ദ്രന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സിപിഎം ശക്തി കേന്ദ്രമായ ഉള്ള്യേരിയില്‍ ജനിച്ച് സംഘപ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് ഇന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയ പൊതുപ്രവര്‍ത്തകനെ സിപിഎം ഭയക്കുന്നത് സ്വാഭാവികമാണ്.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ എബിവിപിയുടെ നേതാവായിരുന്ന സുരേന്ദ്രന് നേരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ അക്രമമുണ്ടായി തുടങ്ങി. ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോഴും അവര്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. വിദ്യാര്ത്ഥി നേതാവായിരുന്നപ്പോള്‍ ധാരാളം കള്ളക്കേസുകളിലും അദ്ദേഹത്തെ കുടുക്കാന്‍ കുട്ടി സഖാക്കള്‍ ശ്രമിച്ചു.

 



?കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍ഡ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്‌സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ച സുരേന്ദ്രന്‍ കേരളത്തിലെ തെരുവുകളില്‍ അഗ്‌നി പടര്‍ത്തി.

യുവമോര്‍ച്ചയില്‍ നിന്നും ബി.ജെ.പിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. പൊതു രാഷ്ട്രീയ സംഭവവികാസങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയിയിലും ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ നേതാക്കളിലൊരാളായി മാറി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം മാദ്ധ്യമ വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്.

 



സോളാര്‍ അഴിമതിയില്‍ സുരേന്ദ്രന്‍ എന്ത് പറയുന്നു എന്ന് നോക്കി പ്രതികരിക്കേണ്ട ഗതികേടിലായിരുന്നു ഇടതുപക്ഷത്തെ എല്ലാ നേതാക്കളും. സുരേന്ദ്രന്‍ പറഞ്ഞതിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കിലും ഭരണത്തിലെത്തിയ ശേഷം പിണറായി സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കളെ രക്ഷിച്ചെടുത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (4 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (4 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (4 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (4 hours ago)

പ്രണയബന്ധം എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു  (5 hours ago)

സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു  (6 hours ago)

തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കുമെന്ന് വിജയ് ; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും  (6 hours ago)

വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  (7 hours ago)

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (7 hours ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (7 hours ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (7 hours ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (8 hours ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (8 hours ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (8 hours ago)

Malayali Vartha Recommends