പാമ്പിന്റെ തലയിൽ അമർത്തിപ്പിടിച്ചു; ലഹരി മരുന്ന് നൽകി:- കോടതിയിലെ ഡമ്മി പരീക്ഷണം കണ്ട് വീഡിയോ കോൺഫറൻസിൽ അസ്വസ്ഥനായി സൂരജ്; സർപ്പകോപമാണെന്ന് വരുത്തി തീർത്ത് ഉത്രയെ കൊലപ്പെടുത്താനുള്ള പദ്ധതി ക്രിമിനൽ ഗൂഢാലോചന- ഉത്ര വധക്കേസ് അപൂര്‍വമായ കൊലപാതകരീതിയെന്ന് പ്രേസിക്യൂഷന്‍

അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോസിക്യൂഷൻ. പാമ്പിനെക്കൊണ്ട് ഉതയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടിയെന്ന് അന്തിമവാദത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ പറത്തു. പാമ്പിനെ കൊണ്ട് കടിപ്പിച്ചത് സർപ്പകോപമാണെന്ന് വരുത്തി തീർക്കാനെന്നുള്ള ക്രിമിനൽ ഗൂഢാലോചനയായിരുന്നു പ്രതിയുടേത്. മുമ്പ്, അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയിൽ കിടക്കുമ്പോൾ പോലും കൊലപ്പെടുത്തുന്നതിനുള്ള അടുത്ത പദ്ധതി തയാറാക്കുകയായിരുന്നു ഭർത്താവ് സൂരജ് എന്നും ഇതു കേസിന്റെ ഗൗരവം വർധിപ്പിക്കുന്നെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് വാദിച്ചു.
ലഹരിമരുന്നു നൽകിയ പാനീയം പോലും ഭർത്താവിന്റെ സ്നേഹം എന്നു കരുതിയാണ് ഉത്ര കുടിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നാണ് വിചാരണയുടെ അവസാന ഘട്ടത്തിൽ പ്രോസിക്യൂഷൻ നിലപാട്. ഉത്രവധക്കേസിൽ പ്രോസിക്യൂഷൻ ഭാഗം വാദം ആറാം അഡിഷനൽ സെഷൻസ് ജഡ്ജി എം. മനോജ് മുമ്പാകെയാണ് ആരംഭിച്ചത്.
പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ 28 സാഹചര്യങ്ങളെ ആസ്പദമാക്കി തെളിയിച്ചിട്ടുണ്ട്. ഇതിനു പുറമേ മാപ്പുസാക്ഷിയായ ചാവരുകാവ് സുരേഷിന്റെ മൊഴി ദൃക്സാക്ഷിക്കു തുല്യമാണ്. കുറ്റകൃത്യം തെളിയിക്കാൻ കഴിയില്ലെന്നു വിശ്വസിച്ചാണ് സൂരജ് പാമ്പിനെ ഉപയോഗിച്ചു കൊല നടത്തിയതെന്നു പ്രോസിക്യൂഷൻ വാദിച്ചു. സർപ്പശാസ്ത്രജ്ഞനായ മവീഷ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൻവർ, വെറ്റിനറി സർജൻ ഡോ. കിഷോർകുമാർ, ഫോറൻസിക് മെഡിസിൻ മേധാവി ഡോ. ശശികല എന്നിവരടങ്ങിയ വിദഗ്ധ സമിതി പാമ്പുകടി സ്വാഭാവികമല്ലെന്ന് കണ്ടെത്തിയ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിച്ചു.
പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ വാവ സുരേഷിനെയും ഇതേ വസ്തുതകൾ തെളിയിക്കാനായി കോടതിയിൽ വിസ്തരിച്ചു. ഉത്രയുടെ മരണത്തിന് ഇടയാക്കിയ പാമ്പുകടി സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും അതുവഴി വ്യക്തമായി. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ വാവാ സുരേഷും സംഭവം കൊലപാതകമാണെന്നു കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
സാധാരണ ഗതിയിൽ മൂർഖൻ പ്രകോപനമില്ലാതെ കടിക്കാറില്ല. ലഹരിമരുന്നു നൽകി ചലനമില്ലാതെ കിടന്ന ഉത്രയെ 2 തവണ കടിച്ചു എന്നത് അവിശ്വസനീയമാണ്. പാമ്പിന്റെ തലയിൽ അമർത്തിപ്പിടിച്ചാണ് കടിപ്പിച്ചതെന്ന് മുറിവുകളുടെ വലുപ്പവ്യത്യാസം വ്യക്തമാക്കുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതു സംബന്ധിച്ച ഡമ്മി പരീക്ഷണം കോടതിയിൽ പ്രദർശിപ്പിച്ചു. വാദം നടക്കുന്നതിനിടയിൽ തനിക്കെതിരെയുള്ള തെളിവുകൾ നിരത്തുന്നതിനിടയിൽ പ്രതി സൂരജ് അസ്വസ്ഥനായിരുന്നു. സൂരജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് വിചാരണയിൽ പങ്കെടുപ്പിച്ചത്.
കൊലപാതകകം കൊലപാതക ശ്രമം മയക്കുമരുന്ന് കലര്‍ന്ന പാനിയം കുടിപ്പിച്ച് കൊലപ്പെടുത്തല്‍ തുടങ്ങിയത് ഉള്‍പ്പടെ അഞ്ച് വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുളളത്. ഈ മാസം 5ന് തുടർവാദം നടക്കും. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻ രാജിനു പുറമേ, കെ.ഗോപീഷ് കുമാർ, സി.എസ്.സുനിൽ എന്നിവരും പ്രോസിക്യൂഷനു വേണ്ടി ഹാജരായി. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.
https://www.facebook.com/Malayalivartha
























