Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

സമ്മതിച്ചു എല്ലാം വിശ്വസിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം മൂടി വച്ച സത്യം പുറത്ത് പറഞ്ഞ് ഇ.പി. ജയരാജന്‍; ഡെസ്‌കിന് മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടക്കുന്ന ശിവന്‍ കുട്ടിയെ പിന്നീട് ചുമന്ന് മാറ്റുന്ന കാഴ്ചയാണ് കണ്ടത്; ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലിയെന്നും അദ്ദേഹം ബോധംകെട്ടു വീണുവെന്നും ജയരാജന്‍

30 JULY 2021 08:58 AM IST
മലയാളി വാര്‍ത്ത

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്നാണ് പറയാറ്. ഇപ്പോഴിതാ ശിവന്‍കുട്ടി നിയമസഭയില്‍ ബോധംകെട്ട് വീണതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. ഇത്രയും കാലം എന്തിന് ഈ സത്യം മൂടിവച്ചെന്ന് ആരും ചോദിക്കരുത്. തിരിച്ച് വാങ്ങിയ ചരിത്രമില്ലാത്തതിനാല്‍ നാണക്കേട് ഓര്‍ത്തിട്ടാണെന്നറിയില്ല.

നിയമസഭാ കയ്യാങ്കളിക്കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിശദീകരണവുമായി ഇ.പി ജയരാജന്‍ രംഗത്തെത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയാണ് അന്ന് എല്‍.ഡി.എഫ് പ്രതിഷേധിച്ചതെന്ന് ഇ.പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 



യു ഡി എഫ് എം.എല്‍.എമാര്‍ എല്‍ .ഡി .എഫിന്റെ വനിതാ എം.എല്‍.എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എയ്ക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നു. ഈ അതിക്രമങ്ങള്‍ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വി. ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലി. അദേഹം ബോധംകെട്ടു വീണു. എന്നാല്‍, പ്രതിപക്ഷ എംഎല്‍എമാരായ 6 പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. ഭരണകക്ഷി എം.എല്‍.എമാരെ സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചു.

തികച്ചും പക്ഷപാതപരമായ നിലപാടാണ് യു ഡി എഫ് ഗവണ്‍മെന്റ് സ്വീകരിച്ചത്. ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ കെ.എം മാണി ബഡ്ജറ്റവതരിപ്പിക്കുന്നതിന് എതിരെയായിരുന്നു അന്ന് പ്രതിപക്ഷം പ്രതിഷേധിച്ചത്. മാണിയല്ലാത്ത ആര് ബഡ്ജറ്റ അവതരിപ്പിക്കുന്നതിനും തങ്ങള്‍ എതിരല്ലെന്നും പ്രതിപക്ഷനേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബാര്‍കോഴയെക്കുറിച്ചോ കെ.എം മാണിയെക്കുറിച്ചോ ജയരാജന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നില്ല.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

 



യു ഡി എഫ് ഭരണകാലത്തെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു വരികയായിരുന്നു. നിയമസഭയ്ക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം വകവെക്കാനോ ഇക്കാര്യത്തില്‍ ചര്‍ച്ചയ്‌ക്കോ അന്നത്തെ സ്പീക്കര്‍ എന്‍ ശക്തന്‍ തയ്യാറായില്ല. ഈ സമയം ഭരണകക്ഷി എംഎല്‍എയായ ശിവദാസന്‍ നായര്‍ അടക്കമുള്ളവര്‍ വെല്ലുവിളികളുമായി പ്രതിപക്ഷത്തെ ആക്രമിക്കാന്‍ നടുത്തളത്തിലേക്ക് ചാടിയിറങ്ങി. ഈ നീക്കങ്ങളെ അപലപിക്കാന്‍ തയ്യാറാകാത്ത സ്പീക്കര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്, വലിയ ബഹളമായി.

പ്രശ്‌നത്തില്‍ ഇടപെടാതെ സ്പീക്കര്‍ സഭ വിട്ടുപോയി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഇതിനു കൂട്ടുനിന്നു.യു ഡി എഫ് എംഎല്‍എമാര്‍ എല്‍ ഡി എഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എയ്ക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നു. ഈ അതിക്രമങ്ങള്‍ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വി. ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലി. അദേഹം ബോധംകെട്ടു വീണു. എന്നാല്‍, പ്രതിപക്ഷ എംഎല്‍എമാരായ 6 പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. ഭരണകക്ഷി എംഎല്‍എമാരെ സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചു. തികച്ചും പക്ഷപാതപരമായ നിലപാടാണ് യു ഡി എഫ് ഗവണ്‍മെന്റ് സ്വീകരിച്ചത്.



അന്യായമായ ഈ കേസ് പിന്‍വലിക്കണം എന്നാണ് എല്‍ ഡി എഫ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടത്.ഏകപക്ഷീയമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സഭയില്‍ മസില്‍ പവര്‍ ഉപയോഗിച്ച് കാര്യങ്ങള്‍ വരുതിയിലാക്കാന്‍ ശ്രമിച്ച ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ ഒരു നടപടിയുമില്ല. പ്രതി പക്ഷത്തെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ്. നീതിപൂര്‍വമായ സമീപനമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

കോടതിയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്ത ശേഷം മാപ്പ് പറഞ്ഞ് കേസില്‍ നിന്ന് തടിയൂരിയവരാണ് ഇപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് ന്യായം പറയാന്‍ രംഗത്ത് വന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്. സുപ്രിം കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും. ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (25 minutes ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (51 minutes ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (2 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (2 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (3 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (4 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (5 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (5 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (5 hours ago)

ചൈനയുടെ Ghost Cities – ആളുകളില്ലാത്ത നഗരം! ലക്ഷക്കണക്കിന് ഫ്ലാറ്റുകൾ ശൂന്യം കാരണം എന്താണെന്ന് കാണൂ  (6 hours ago)

ഓസ്ട്രേലിയയിൽ മലയാളികൾക്ക് വൻ തൊഴിൽ അവസരങ്ങൾ ഇപ്പോൾ ഉള്ള ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കൂ .... ഇതാ കിടിലൻ അവസരം  (6 hours ago)

സംസ്ഥാനത്തുള്ളത് ഷിഗെല്ല സോണിയേ !! രോ​ഗം സ്ഥിരീകരിച്ചത് 155 പേർക്ക്.. 5 മരണം  (6 hours ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി കെഎസ്ഇബി  (7 hours ago)

Malayali Vartha Recommends