യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം സർക്കാർ ഉറപ്പ് വരുത്തുമെന്ന പ്രഖ്യാപനം അഭിനന്ദനാർഹമാണ്; എന്നാൽ ഇത്രയും അഭിനന്ദനാർഹമായ കാര്യം സംസ്ഥാന സർക്കാരിൽ നിന്ന് മുമ്പുണ്ടായത് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആറ് മാസത്തെ ശമ്പളം ഉറപ്പ് വരുത്തും എന്ന് പ്രഖ്യാപിച്ചപ്പോഴാണ്; പരിഹാസവുമായി ഫാത്തിമ താഹിലിയ

യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം സർക്കാർ ഉറപ്പ് വരുത്തുമെന്ന പ്രഖ്യാപനത്തെ പരിഹാസവുമായി ഫാത്തിമ താഹിലിയ. യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം സർക്കാർ ഉറപ്പ് വരുത്തുമെന്ന പ്രഖ്യാപനം അഭിനന്ദനാർഹമാണ്.
എന്നാൽ ഇത്രയും അഭിനന്ദനാർഹമായ കാര്യം സംസ്ഥാന സർക്കാരിൽ നിന്ന് മുമ്പുണ്ടായത് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആറ് മാസത്തെ ശമ്പളം ഉറപ്പ് വരുത്തും എന്ന് പ്രഖ്യാപിച്ചപ്പോഴാണ്. രണ്ടിനും അഭിനന്ദനങ്ങൾ, പ്രിയ സഖാക്കളെ എന്നാണ് ഫാത്തിമ പറഞ്ഞിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസത്തെ ബഡ്ജറ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ; യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.
മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുമെന്നും ഇതിന്റെ ആവശ്യങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രത്യേക ഡാറ്റാബാങ്ക് നോര്‍ക്ക വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ യുക്രൈനില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ഥികളുടെ കണക്ക് പുറത്തുവന്നപ്പോഴാണ് ഇത്തരമൊരു ഡാറ്റാബാങ്കിന്റെ ആവശ്യകത തിരിച്ചറിഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു.
https://www.facebook.com/Malayalivartha


























