എന്നും നന്ദിയോടെ ഓർക്കും, പോരാടണമെന്നും ധൈര്യത്തോടെ മുന്നേറണമെന്നും...വിഷമഘട്ടത്തിലെല്ലാം സത്യം ജയിക്കുമെന്ന് പറഞ്ഞ് ഊർജമേകി, അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയിൽ കൂടെ നിന്നവരിൽ താൻ എന്നും നന്ദിയോടെ സ്‌മരിക്കുന്ന ആളായിരിക്കും, പി.ടി തോമസിന്റെ കരുത്തേകിയ വാക്കുകൾ ഓർത്തെടുത്ത് ഭാവന

പി ടി തോമസിനെ നന്ദിയോടെ എന്നും ഓർക്കുമെന്ന പ്രതികരണവുമായി നടി ഭാവന. അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയിൽ കൂടെ നിന്നവരിൽ താൻ എന്നും നന്ദിയോടെ സ്‌മരിക്കുന്ന ആളായിരിക്കും. പോരാടണമെന്നും ധൈര്യത്തോടെ മുന്നേറണമെന്നും പറഞ്ഞു.
വിഷമഘട്ടത്തിലെല്ലാം സത്യം ജയിക്കുമെന്ന് പറഞ്ഞ് ഊർജമേകിയിരുന്നുവെന്നും ഭാവന ഓർത്തെടുത്തു. ദ ന്യൂസ് മിനിട്ടിന് നൽകിയ അഭിമുഖത്തിലാണ് പിടി തോമസിനെ കുറിച്ച് ഭാവന സംസാരിച്ചത്. 'തിരിച്ചു വരവ് അതീവ പ്രയാസമേറിയതാണ്. എങ്കിലും മലയാള സിനിമയിലേക്ക് തിരിച്ചു വരും. ഞാൻ മാറിനിന്നത് എന്റെ മനസമാധാനത്തിനാണെന്നും താരം പറയുകയുണ്ടായി.
ബര്‍ഖ ദത്തുമായുള്ള അഭിമുഖവും പ്ലാന്‍ ചെയ്തതല്ല. വനിതാ ദിനത്തില്‍ സംസാരിക്കാന്‍ ബര്‍ഖ ദത്ത് തന്നെ സമീപിക്കുകയായിരുന്നു.ഇതാണ് ശരിയായ സമയമെന്ന് തോന്നി. മിക്ക ആളുകള്‍ക്കും താന്‍ കടന്നുപോകുന്നത് ശരിക്കും മനസിലാക്കാന്‍ കഴിയില്ല. താന്‍ സന്തോഷവതിയായി ഇരിക്കുന്ന അഭിമുഖങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും മാത്രമാണ് ആളുകള്‍ കാണുന്നത്. പക്ഷേ അതായിരുന്നില്ല തന്റെ ജീവിതം.
ഒരുപാട് അനുഭവിച്ചു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയാം. വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഒരാളല്ല താന്‍. അതുകൊണ്ടാണ് തന്റെ യാത്ര പങ്കിടണമെന്ന് തോന്നിയത്. അത് എളുപ്പമാകില്ലെന്ന് അറിയാമായിരുന്നു, പക്ഷേ തനിക്കത് ചെയ്യണമായിരുന്നു എന്നാണ് നടി പറയുന്നത്.
https://www.facebook.com/Malayalivartha
























