അഫ്ഗാനിൽ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമിൽ താമസിച്ചത് ഏകനായി; മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടുവെന്ന് വെളിപെടുത്തിയത് ഖൊറാസൻഭീകര സംഘടനയുടെ മുഖപത്രം, ഇത്തരം നജീബുമാർക്ക് വേണ്ടി മുഹമ്മദ് റിയാസ് മാത്രമല്ല എഫ് ബി പോസ്റ്റിടുന്ന ത്.അതിൽ ഇ.ടി.മുഹമ്മദ് ബഷീറും പി.കെ കുഞ്ഞാലിക്കുട്ടിയുമൊക്കെയുണ്ട്, രാജ്യത്തെ വിൽക്കുന്നവരെ നെഞ്ചോട് ചേർക്കുമ്പോൾ എന്തൊരു രാജ്യസ്നേഹം!

സ്വന്തം മകനെ തേടി രാജ്യ തലസ്ഥാനത്തെ തെരുവുകളിൽ ഒരമ്മ സമരം തുടങ്ങിയിട്ട് 4വർഷം പൂർത്തിയായിരിക്കുന്നു.
നജീബിനെ കാണാതായ ജെ.എൻ.യു സർവ്വകലാശാലയിൽ....
നജീബിനെ അക്രമിച്ച സംഘപരിവാർ ഗുണ്ടകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ പരാജയപ്പെട്ട ഡെൽഹി പോലീസ് അധികാരികളുടെ ആസ്ഥാനത്ത്....
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മുന്നിൽ...
നജീബിന്റെ തിരോധാനം അന്വേഷിക്കുന്ന സി.ബി.ഐയുടെ ഓഫീസിനു മുന്നിൽ.....
ഇവിടെയെല്ലാം തന്റെ മകനെവിടെ എന്ന ചോദ്യമുയർത്തി
ഫാത്തിമനഫീസ പൊരുതുന്നുണ്ട്.
നജീബിനെ ജെ.എൻ.യു സർവ്വകലാശാലയിൽ ക്രൂരമായി മർദ്ദിച്ച ഏ.ബി.വി.പിയുടെ പ്രവർത്തകരെ നിയമമനുസരിച്ച് ശിക്ഷിക്കാനോ, കാണാതായ നജീബിനെ കുറിച്ച് നേരാവണ്ണം ഒരു റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനോ കഴിയാത്ത അധികാരികൾ പക്ഷേ ഫാത്തിമ നഫീസയെ തെരുവിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യാൻ തെല്ലും മടി കാണിച്ചില്ല. ഫാത്തിമ നഫീസ എന്ന ഉമ്മയുടെ പോരാട്ടത്തിൽ അവർ ഒറ്റക്കല്ല. ജനകോടികളുടെ മനസ്സ് അവർക്കൊപ്പമാണ്. അവരുടെ പോരാട്ടത്തിനൊപ്പമാണ്.
രണ്ട് വർഷങ്ങൾക്ക് മുമ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റാണ് ഇത്. ജെ എൻ യുവിൽ നിന്ന് കാണാതായ നജീബിനെ കണ്ടെത്തണം എന്നതായിരുന്നു മന്ത്രിയുടെ ആവശ്യം. ഇതേ പേരുള്ള ഒരു നജീബ് ഇന്നലെ കൊല്ലപ്പെട്ടു. ഐ എസ് ഭീകരൻ നജീബ് അൽ ഹിന്ദി .
മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസൻഭീകര സംഘടനയുടെ മുഖപത്രമാണ് വെളിപെടുത്തിയത്. ചാവേർ അക്രമണത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അൽ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസൻ മുഖപത്രം 'വോയിസ് ഓഫ് ഖൊറാസൻ' റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള 23 -കാരനായ എംടെക് വിദ്യാർത്ഥിയാണ് നജീബ് എന്ന് റിപ്പോർട്ടിൽ പറയുന്നു. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങൾ വ്യക്തമല്ല. എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തിൽ നിന്ന് അഫ്ഗാനിസ്താനിൽ എത്തിയതെന്നും പാകിസ്താൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തിൽ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസൻ റിപ്പോർട്ടിൽ അവകാശപ്പെട്ടിട്ടുണ്ട്.
അഫ്ഗാനിൽ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമിൽ ഏകനായി താമസിച്ചിരുന്നു. മലനിരകളിലെ ജീവിതത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകളെ സംബന്ധിച്ച് പരാതിപ്പെട്ടില്ല. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി പാകിസ്ഥാൻകാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹ ദിവസം ഐഎസ് ഭീകരർക്ക് നേരെ ആക്രമണം ഉണ്ടായി. തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറാൻ നജീബ് തീരുമാനിച്ചതായി ഐഎസ് ഖൊറാസൻ മുഖപത്രം അവകാശപ്പെടുന്നു.
എന്നാൽ പെൺകുട്ടിയുടെ പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി വിവാഹം നടന്നു. ഇതിന് പിന്നാലെ ചാവേർ ആക്രമണത്തിൽ നജീബ് പങ്കെടുക്കുകയായിരുന്നുവെന്ന് വോയിസ് ഓഫ് ഖൊറാസൻ അവകാശപ്പെട്ടു.
കഴിഞ്ഞ 8 വർഷത്തിനിടയിൽ 150ലധികം മലയാളികൾ ഐ.എസിൽ ചേർന്നതായി കരുതുന്നു. സോണിയയും നിമിഷ ഫാത്തിമയും ഇതിൽ ഉൾപ്പെടും. ഇതിൽ ചിലർ തുർക്കിയിലെ യു ലിബിയയിലെയും ജയിലുകളിലാണ്. 2021 ൽ താലിബാൻ എഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തപ്പോൾ ഐ.എസിൽ ചേർന്ന മലയാളികള കാബൂളില ജയിലുകളിൽ നിന്ന് തുറന്നു വിട്ടിരുന്നു.എന്നാൽ ഇന്ത്യ ഇവർക്ക് തിരികെയെത്താൻ അനുമതി നൽകിയില്ല.
മലപ്പുറം സ്വദേശിയായ നജീബ് 23-ാം വയസിലാണ് ഐ.എസിൽ ചേർന്നത്. തന്നെ അന്വേഷിക്കരുതെന്ന് ഉമ്മയോട് പറഞ്ഞിരുന്നു. 20 17 ൽ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംടെക് വിദ്യാർത്ഥിയായിരിക്കെയാണ് നജീബിനെ കാണാതായതെന്ന് പറയുന്നു.2017 ഓഗസ്റ്റ് 16 ന് നജീബ് ഹൈദരാബാദ് എയർപോർട്ടിൽ നിന്നും ദുബായിലേക്ക് പോയി. അവിടെ നിന്നാണ് അഫ്ഗാനിലെത്തിയത്.ഞാൻ ലക്ഷ്യസ്ഥാനത്തെത്തി. എന്നെ അന്വേഷിക്കരുത് എന്നായിരുന്നു നജീബ് ഉമ്മക്ക് അയച്ച സന്ദേശം.എന്നാൽ നജീബിനെ കാണാനില്ലെന്ന് ഉമ്മ പോലീസിൽ പരാതി നൽകി.ഇതോടെയാണ് തന്നെ അന്വേഷിക്കരുതെന്ന സന്ദേശം അയച്ചത്. ഇത്തരം നജീബുമാർക്ക് വേണ്ടി മുഹമ്മദ് റിയാസ് മാത്രമല്ല എഫ് ബി പോസ്റ്റിടുന്ന ത്.അതിൽ ഇ.ടി.മുഹമ്മദ് ബഷീറും പി.കെ കുഞ്ഞാലിക്കുട്ടിയുമൊക്കെയുണ്ട്. രാജ്യത്തെ വിൽക്കുന്നവരെ നെഞ്ചോട് ചേർക്കുമ്പോൾ എന്തൊരു രാജ്യസ്നേഹം!
https://www.facebook.com/Malayalivartha






















