പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്ന ഇരുപത്തിരണ്ടുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; തൂങ്ങിയത് നാലുമാസം പ്രായമായ കുഞ്ഞിനെ ഉറക്കി കിടത്തിയതിന് ശേഷം

തിരുവല്ലയിലെ വളഞ്ഞവട്ടത്ത് പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്ന യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു. മുട്ടത്ത് പറമ്പിൽ ശ്യാം കുമാറിന്റെ ഭാര്യ സ്മിത (22) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പു മുറിയിലെ കട്ടിലിൽ ഉറക്കി കിടത്തിയ ശേഷം റൂമിനോട് ചേർന്നുള്ള കുളിമുറിയുടെ കഴുക്കോലിൽ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പുളിക്കീഴ് എസ്.ഐയുടെ നേതൃത്വത്തിൽ സ്മിതയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























