Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിധി എതിരാകുമ്പോൾ കോൺഗ്രസ് തളർന്നിരുന്നെങ്കിൽ ഇന്ത്യയുടെ വിധി മറ്റൊന്നായേനേ… ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യാത്ര ഒരിക്കലും പട്ടുമെത്തയി ലൂടെ ആയിരുന്നില്ല.തോറ്റും ജയിച്ചും പിളർന്നും യോജിച്ചും തർക്കിച്ചും പ്രശ്നങ്ങൾ പരിഹരിച്ചും തന്നയാണ് പാർട്ടി ഇന്നും അനസ്യൂതം യാത്ര തുടരുന്നത്! ശക്തിക്ഷയം സംഭവിച്ചത് പോലെ തന്നെ അതിഗംഭീരമായി തിരിച്ച് വന്നിട്ടുമുണ്ട്.... കുറിപ്പുമായി രമ്യ ഹരിദാസ് എംപി

12 MARCH 2022 09:30 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മൂക്കുംകുത്തി വീഴുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്. ഇപ്പോഴിതാ പരാജയങ്ങളിൽ നിന്നും കോൺഗ്രസ് ഉയർത്തെഴുന്നേൽക്കുമെന്നും അധികാരത്തിൽ തിരിച്ചെത്തുമെന്നും വ്യക്തമാക്കുകയാണ് രമ്യ ഹരിദാസ് എംപി. വിധി എതിരാകുമ്പോൾ കോൺഗ്രസ് തളർന്നിരുന്നെങ്കിൽ ഇന്ത്യയുടെ വിധി മറ്റൊന്നായേനെയെന്നും കോൺഗ്രസിന്റെ യാത്ര ഒരിക്കലും പട്ടുമെത്തയിലൂടെ ആയിരുന്നില്ലെന്നും രമ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

 

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വിധി എതിരാകുമ്പോൾ കോൺഗ്രസ് തളർന്നിരുന്നെങ്കിൽ ഇന്ത്യയുടെ വിധി മറ്റൊന്നായേനേ…
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യാത്ര ഒരിക്കലും പട്ടുമെത്തയി ലൂടെ ആയിരുന്നില്ല.തോറ്റും ജയിച്ചും പിളർന്നും യോജിച്ചും തർക്കിച്ചും പ്രശ്നങ്ങൾ പരിഹരിച്ചും തന്നയാണ് പാർട്ടി ഇന്നും അനസ്യൂതം യാത്ര തുടരുന്നത്.ശക്തിക്ഷയം സംഭവിച്ചത് പോലെ തന്നെ അതിഗംഭീരമായി തിരിച്ച് വന്നിട്ടുമുണ്ട്. ഇന്ത്യയുടെ സ്വാതന്ത്യം സ്വപ്നമായി കണ്ടുതുടങ്ങിയ കോൺഗ്രസിന് 1907 ലെ പിളർപ്പ് ആദ്യ കടമ്പയായി.ജനകീയരും കഴിവുറ്റവരുമായിരുന്ന നേതാക്കൾ പരസ്പര വിരുദ്ധ ആശയത്തിൽ എതിർചേരികളിലായി.

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന ലക്ഷ്യം വിഫലമായിതീരുമോ എന്ന സന്ദേഹമുയർന്നു.അഭിപ്രായ വ്യത്യാസങ്ങൾ മറന്ന എ.സി.മജുംദാറിന്റെ നിർത്തി വീണ്ടും ഒന്നായി. അക്കാലത്തെ പ്രമുഖ നേതാക്കളായിരുന്ന മോത്തിലാൽ നെഹ്റുവും സി ആർ ദാസും 1922 ൽ സ്വരാജ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിക്കുകയും കോൺഗ്രസിൽ നിന്ന് മാറി തെരഞ്ഞെടുപ്പിൽ മത്സരിച്ച കൂടുതൽ സീറ്റുകൾ നേടുകയും ചെയ്തു.പിന്നീട് അവരും പാർട്ടിയോട് ചേർന്നു.ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിന്തകൾക്ക് വിപരീതമായി,മത്സരത്തിലൂടെ സുഭാഷ് ചന്ദ്രബോസ് വീണ്ടും കോൺഗ്രസ് അധ്യക്ഷനായതും സ്വാതന്ത്ര്യമെന്ന ലക്ഷ്യം നേടുന്നതിൽ നിന്നും പാർട്ടിയെ പുറകോട്ട് വലിച്ചിട്ടില്ല.
1951-52 ലെ ആദ്യ തെരെഞ്ഞെടുപ്പിൽ 489 സീറ്റിൽ 364 മാത്രമായിരുന്നു സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസിന്റെ നേട്ടം. രണ്ടാം ലോകസഭ തെരെഞ്ഞെടുപ്പിൽ 494 ൽ 371 എം.പിമാരുണ്ടായിരുന്ന പാർട്ടി മൂന്നാം ലോകസഭയിൽ 361 അംഗങ്ങളായി ചുരുങ്ങി.

സ്വാതന്ത്ര്യം നേടി രണ്ട് പതിറ്റാണ്ടുകൾ മാത്രം പിന്നിട്ടപ്പോഴേക്ക് 1967 ൽ 520 അംഗ പാർലമെൻറ് 283 പേർ മാത്രമായിരുന്നു കോൺഗ്രസിന്.10 വർഷം പിന്നിട്ട് 1977 ൽ 295 അംഗങ്ങളുമായി ജനതാപാർട്ടി അധികാരത്തിലെത്തിയപ്പോൾ 154 സീറ്റുമായി ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള ലോകത്തെ മികച്ച നേതാക്കൾക്ക് പ്രതിപക്ഷത്തിരിക്കേണ്ടി വന്നു.അവിടെ നിന്നും ഉയർത്തെഴുന്നേറ്റു,അതിന് ശേഷം 1989ൽ വി.പി.സിങും 1990 ൽ ചന്ദ്രശേഖറും കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.ഐ.കെ ഗുജറാളും,എച്ച്.ഡി.ദേവഗൗഡയും എ.ബി. വാജ്പേയിയും കോൺഗ്രസ് ഇതര സർക്കാറുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.പിന്നീട് ബഹു. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ 10 വർഷം തുടർച്ചയായി കോൺഗ്രസ് മുന്നണി രാജ്യം ഭരിച്ചില്ലേ?

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട് തന്നെയാണ് രാജ്യം ഭരിച്ചതും രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടി തന്നതും ഇന്ന് കേന്ദ്ര സർക്കാരിന് വിറ്റഴിക്കാൻ പൊതുമേഖലാസ്ഥാപനങ്ങളുടെ ശൃംഖലകൾ തന്നെ തീർത്തതും. ഇതര പാർട്ടിക്കാർ എന്നും ആഗ്രഹിച്ചത് കോൺഗ്രസ് വിമുക്ത ഇന്ത്യയായിരുന്നു,കോൺഗ്രസിനെ പരാജയപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും എന്നും എതിരാളികൾ തമ്മിൽ ഐക്യത്തിൽ ആയിരുന്നു.കിട്ടാവുന്ന സന്ദർഭങ്ങളിലെല്ലാം കോൺഗ്രസിനെ ഒറ്റപ്പെടുത്താനും അപഹസിക്കാനും എന്നും എല്ലാ പാർട്ടിക്കാരുടേയും കൊടിയുടെ നിറങ്ങളും മുഖംമൂടികളും വ്യത്യസ്തമായിരുന്നു എങ്കിലും അകമേ ഒരേ ലക്ഷ്യത്തിൽ ആയിരുന്നു.

രാജ്യ പുരോഗതിയുടെ പോരാട്ടത്തിനിടയിൽ കോൺഗ്രസിന് ബലി കൊടുക്കേണ്ടി വന്നത് പ്രിയപ്പെട്ട ഇന്ദിരാജിയുടെ രക്തമാണ് ,ചിതറിത്തെറിച്ച പോയത് പ്രിയ രാജീവ് ജിയുടെ തിരുശരീരമാണ്..കോൺഗ്രസിന്റെ നഷ്ടം എന്നും കോൺഗ്രസിന്റേതു മാത്രമായി തീരുകയും കോൺഗ്രസിന്റെ നേട്ടം രാജ്യത്തിന്റെ നേട്ടമായി തീരുകയും ചെയ്യുന്നത് നിർവികാരതതോടുകൂടി കണ്ടു നിൽക്കേണ്ടി വരുന്നവരാണ് കോൺഗ്രസുകാർ… കോൺഗ്രസ് തിരിച്ചു വരും,തെറ്റുകൾ തിരുത്തി ആർജ്ജിത ശക്തിയോടുകൂടി രാജ്യത്തെ ജനങ്ങളെ നയിക്കാൻ കോൺഗ്രസ് തിരിച്ചു വരും..

 

ജീവൻ നൽകിയും രക്തം നൽകിയും ഈ രാജ്യത്തെ പടുത്തുയർത്തിയ കോൺഗ്രസിന് തിരിച്ചു വരാതിരിക്കാൻ ആകുമോ? ഈ രാജ്യത്തെ ജനതയ്ക്ക് വേണ്ടി ജീവനും സമ്പത്തും ത്യജിച്ച കോൺഗ്രസ് പ്രസ്ഥാനത്തിന് ഈ രാജ്യത്തെ സാധാരണക്കാരന്റെ പ്രയാസങ്ങളിൽ സാന്നിദ്ധ്യമാകാതിരിക്കാൻ ആകുമോ? കോൺഗ്രസ് തിരിച്ചു വരിക തന്നെ ചെയ്യും..

ഓരോ കോണിലും കോൺഗ്രസിന്റെ ഓരോ പോരായ്മകളെയും , ഓരോ വീഴ്ചകളെയും ആഘോഷിക്കുന്ന വ്യത്യസ്ത മുഖംമൂടിയണിഞ്ഞ് കോൺഗ്രസിനെ തകർക്കുകയെന്ന ഒരേ മനസ്സുമായി ഒരു കൂട്ടം പാർട്ടിക്കാർ ചുറ്റുഭാഗവും നിന്ന് തകർക്കാൻ ശ്രമിക്കും എന്നറിയാം…പക്ഷേ കോൺഗ്രസ് ഉയർത്തെഴുന്നേൽക്കുന്ന തന്നെ ചെയ്യും..കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുക തന്നെ ചെയ്യും..കാരണം അത് ചരിത്രനിയോഗമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (3 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (4 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends