ലോഡ്ജ് മുറിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അച്ഛന്‍ സജീവ് അറസ്റ്റില്‍.... സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ അങ്കമാലിയില്‍ നിന്നാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്, കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവ് സജീവനെതിരായ കുറ്റം

ലോഡ്ജ് മുറിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അച്ഛന്‍ സജീവ് അറസ്റ്റില്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ അങ്കമാലിയില്‍ നിന്നാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ നോര്‍ത്ത് പോലീസ് സ്റ്റേഷനിലേക്ക് ഇയാളെ എത്തിച്ചിട്ടുണ്ട്. സജീവിന്റെ അമ്മ സിപ്സിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കുഞ്ഞിന്റെ മുത്തശ്ശിയായ അങ്കമാലി സ്വദേശിനി സിപ്‌സിയെ ശനിയാഴ്ച രാവിലെ തിരുവനന്തപുരം ബീമാപള്ളി പരിസരത്തുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ സിപ്‌സി തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് വേഷം മാറി ബീമാപള്ളി പരിസരത്ത് എത്തിയത്. പോലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് ഇവിടെവെച്ച് സിപ്സിയെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിക്കും എതിരേ പോലീസ് കേസെടുത്തിരുന്നു. ബാലനീതി വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ കേസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവ് സജീവനെതിരായ കുറ്റം. കൊലപാതകത്തില്‍ പങ്കില്ലെങ്കിലും കുഞ്ഞിന് ആവശ്യമായ സംരക്ഷണം നല്‍കിയില്ലെന്നും അത് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നത്. സംഭവത്തില്‍ സിപ്‌സിയുടെ പുരുഷ സുഹൃത്ത് ജോണ്‍ ബിനോയി ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സിപ്‌സിയും ബിനോയിയും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. ബിനോയിയും സിപ്‌സിയും പലതവണ വഴക്കിട്ടിരുന്നു. തന്നെക്കാള്‍ പ്രായക്കൂടുതലുള്ള സിപ്‌സിയെ ഒഴിവാക്കാന്‍ ബിനോയി ശ്രമിച്ചെങ്കിലും നടന്നില്ല. ഒഴിവാക്കാന്‍ ശ്രമിച്ചതോടെ ബിനോയിക്കെതിരേ സിപ്‌സി പരാതിയും നല്‍കി.
മാത്രമല്ല, കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി ബിനോയിയുടെ കുഞ്ഞാണെന്നും സിപ്‌സി പലരോടും പറഞ്ഞിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാമാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബിനോയി പോലീസിനോട് പറഞ്ഞത്. സിപ്‌സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി.
"
https://www.facebook.com/Malayalivartha



























