നടനും നിര്‍മാതാവുമായ വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരേ കേരള സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം ഇന്ന്

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരേ കേരള സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്നു വാദം കേള്‍ക്കും. ജസ്റ്റീസുമാരായ ഇന്ദിര ബാനര്‍ജി, ജെ.കെ. മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിനു മുന്നിലാണ് ഇന്നലെ വിഷയം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് ഹാജരായത്.
കേസില്‍ പ്രതിസ്ഥാനത്തുള്ള ആള്‍ ആദ്യം ദുബായിലേക്കും പിന്നീട് ജോര്‍ജിയയിലേക്ക് കടന്നിരുന്നു. പിന്നീട് പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കും എന്ന സ്ഥിതി വന്നതോടെയാണ് മടങ്ങി വരാന്‍ തയ്യാറായത്. മാത്രമല്ല ജൂലൈ മൂന്നു വരെ അന്വേഷണത്തിനും വിലക്കുണ്ടായിരുന്നു.
അതിനാല്‍ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ജയദീപ് ഗുപ്ത ആവശ്യപ്പെട്ടു. വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തുകയും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തുവെന്ന് അവരുടെ അഭിഭാഷകന്‍ രഘേന്ത് ബസന്ത് ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യം അനുവദിച്ചതു കൊണ്ട് വിജയ്ബാബു വീണ്ടും അന്വേഷണത്തില്‍നിന്നു രക്ഷപ്പെട്ട് ഒളിവില്‍ പോകാന്‍ ഇടയുണ്ടെന്നും വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























