Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരമന അനന്തു ഗിരീഷ് കൊലക്കേസ്.. വിചാരണ ഷെഡ്യൂള്‍ ചെയ്യാന്‍ 14 പ്രതികളും ഹാജരാകാന്‍ സെഷന്‍സ് കോടതി ഉത്തരവ്, 20 കാരനെ ഇഞ്ചിഞ്ചിഞ്ചായി കൊലപ്പെടുത്തിയത് ഹീനവും പൈശാചികവുമായ കൃത്യത്തിലൂടെയെന്ന് സെഷന്‍സ് കോടതി, ഉരുട്ടിക്കൊലക്ക് സമാനം

06 JULY 2022 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ചാക്ക ഐ റ്റി ഐ വിദ്യാര്‍ത്ഥി കരമന നീറമണ്‍കര അനന്തു ഗിരീഷ് കൊലക്കേസില്‍ വിചാരണ ഷെഡ്യൂള്‍ ചെയ്യാന്‍ 14 പ്രതികളും ജൂലൈ 29 ന് ഹാജരാകാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. തൊണ്ടിമുതലുകളുടെ ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടറോടും ജഡ്ജി പി.വി. ബാലകൃഷ്ണന്‍ ഉത്തരവിട്ടു.



കേസില്‍ ഒന്നു മുതല്‍ പതിനാലു വരെ പ്രതികളും ലഹരി മാഫിയ സംഘാംഗങ്ങളുമായ വിഷ്ണുരാജ് , ഹരിലാല്‍ , കിരണ്‍ കൃഷ്ണ എന്ന ബാലു , വിനീഷ് രാജ് എന്ന വിനീത് , അനീഷ് എന്ന കുട്ടപ്പന്‍ , അഖില്‍ എന്ന അപ്പു , വിഷ്ണുരാജിന്റെ സഹോദരന്‍ വിജയരാജ് എന്ന കുഞ്ഞുവാവ , ശരത് കുമാര്‍ , മുഹമ്മദ് റോഷന്‍ , സുമേഷ് , അരുണ്‍ ബാബു എന്ന കുട്ടന്‍ , അഭിലാഷ് , രാം കാര്‍ത്തിക് എന്ന മാരി , വിപിന്‍ രാജ് എന്നിവരാണ് ഹാജരാകേണ്ടത്.



2019 മെയ് 23നാണ് കേസില്‍ കുറ്റപത്രംം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഹര്‍ജിയില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടെങ്കിലും തുടരന്വേഷണ റിപ്പോര്‍ട്ടായ സപ്ലിമെന്ററി ചാര്‍ജ് ഷീറ്റില്‍ പ്രതിപ്പട്ടികയില്‍ മാറ്റമില്ലാത്തതിനാലാണ് കോടതി സാക്ഷി വിസ്താര വിചാരണ ആരംഭിക്കുന്നത്.

കെജിഎഫ് പാര്‍ട്ട് 1 സിനിമയിലെ നായകന്‍ റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികള്‍ നിഷ്ഠൂര കൃത്യം ചെയതത്. കൊലയ്ക്കിടയില്‍ കെ ജി എഫിലെ ' കൂട്ടമായി വരുന്നവര്‍ ഗ്യാങ്സ്റ്റര്‍ ഒറ്റക്ക് വന്നാല്‍ മോണ്‍സ്റ്റര്‍ ' എന്ന ഡയലോഗ് പറയുന്നതും പ്രതികള്‍ തന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ട്. കൊലപാതക ദ്യശ്യങ്ങള്‍ കാമുകിക്കും പിതാവിനും അയച്ചുകൊടുത്തു.




20 കാരനായ ചെറുപ്പക്കാരനെ ഇഞ്ചിഞ്ചായി മൃഗീയമായി കൊലപ്പെടുത്തിയ മയക്കുമരുന്നു റാക്കറ്റിലെ കണ്ണികളായ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിനത് തെറ്റായ സന്ദേശം നല്‍കുമെന്ന് 2019 ഏപ്രിലില്‍ കേസിലെ 14 പ്രതികള്‍ക്ക്ജാമ്യം നിരസിച്ച ഉത്തരവില്‍ മുന്‍ ജഡ്ജി കെ. ബാബു വിലയിരുത്തിയിരുന്നു. കേസ് ഡയറി പരിശോധിച്ചതില്‍ കൊലക്കിരയായ 20 കാരന്‍ യാതൊരു ലഹരിയും ഉപയോഗിക്കുന്നയാളല്ല . യുവാവിന്റെ ആമാശയത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പരിേശാധനയിലും രാസ പരിശോധനയിലും യാതൊരു ലഹരി പദാര്‍ത്ഥങ്ങളുടെ അംശമോ അത്തരം ഗന്ധത്തെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല.

അനന്തുവിന്റെ രണ്ടു കൈകളിലെയും ഞരമ്പുകള്‍ മുറിച്ചതായും കണ്ണുകളിലും മറ്റു ശരീര ഭാഗങ്ങളിലും സിഗരറ്റ് വച്ച് പൊള്ളിച്ചതായും തലയിലും കൈകളിലുമടക്കം ആഴത്തില്‍ മാരകമായ പരിക്കുകള്‍ ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മര്‍ദനമേറ്റ് തലയോട് തകര്‍ന്നതും മരണകാരണമായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. കരിക്ക് , കല്ല് , വടി എന്നിവ കൊണ്ട് മര്‍ദിച്ചതായും മൂന്നു മണിക്കൂര്‍ പീഡനം തുടര്‍ന്നതായും ഫോറന്‍സിക് - മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചതവുകള്‍ക്കടിയിലെ മാംസം ജല രൂപത്തിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ സാക് ഷ്യപ്പെടുത്തുന്നത് കൊലയുടെ ഭീകരത വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

കരമന തളിയല്‍ അരശുമൂട് നിന്ന് പട്ടാപ്പകലാണ് കൊഞ്ചിറ വിള അനന്തു ഭവനില്‍ അനന്തുവിനെ പ്രതികള്‍ തട്ടികൊണ്ടുപോയത്. കൈമനം നീറമണ്‍കര കുറ്റിക്കാട്ടില്‍ വെച്ച് പൈശാചികമായും മൃഗീയമായും ദാരുണമായും കൊലപ്പെടുത്തുകയായിരുന്നു. ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഒരു പ്രതിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) , 341 (തടഞ്ഞുവെക്കല്‍) , 323 (ശരീരം കൊണ്ട് ദേഹോപദ്രവമേല്‍പ്പിക്കല്‍) , 201 (തെളിവു നശിപ്പിക്കല്‍) , 364 ( തട്ടിക്കൊണ്ടു പോകല്‍) , 302 (കൊലപാതകം) , 34 ( പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ വകുപ്പുകളും പട്ടികജാതി /പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിലെ 3 (2) (5) (എ) എന്നീ വകുപ്പുകളുമാണ് വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കോടതി ചുമത്തിയത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (4 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (4 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (4 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (4 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (4 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (4 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (5 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (5 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (5 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (5 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (6 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (6 hours ago)

Malayali Vartha Recommends