വെളിപ്പെടുത്തലുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ സ്വപ്നയ്ക്ക് വമ്പൻ തിരിച്ചടി; സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ കമ്പനിയായ എച്ച്.ആര്‍.ഡി.എസ്; സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് വിശദീകരണം

സ്വർണ്ണക്കടുത്തു കേസിലെ വെളിപ്പെടുത്തലുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ സ്വപ്നയ്ക്ക് വമ്പൻ തിരിച്ചടി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ് അറിയിച്ചിരിക്കുകയാണ് സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നു. അതുകൊണ്ടാണ് എച്ച്ആര്‍ഡിഎസ് ഈ തീരുമാനം എടുത്തതെന്ന വിശദീകരണമാണ് നൽകുന്നത്.
സ്വപ്‌നയുടെ കൂടി താത്പര്യം പരിഗണിച്ച് തന്നെയാണ് ഈ നടപടി സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കിയിരിക്കുകയാണ് സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നായിരുന്നു സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം നൽകിയത്.
പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലായിരുന്നു സ്വപ്‌നയ്ക്ക് നിയമനം കൊടുത്തത്. എന്നാൽ ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി. സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തു.
നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ചആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്. ഇപ്പോൾ ജോലി പോയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























