ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗ്ള്‍ പേ ഉപയോഗിച്ച് 75,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍.... കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡില്‍

ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗ്ള്‍ പേ ഉപയോഗിച്ച് 75,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍. ആമക്കാട് സ്വദേശി പാലപ്ര സിയാദിനെയാണ് (36) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പാണ്ടിക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി ഹോട്ടല്‍ ഉടമ മുരളീധരന്‍ പൂളമണ്ണയുടെ പണമാണ് തട്ടിയത്. ഹോട്ടലിലെ മുന്‍ ജീവനക്കാരനായ മുഹമ്മദ് ഇര്‍ഫാന്‍ മുരളീധരന്റെ ഗൂഗിള്‍ പേ പിന്‍ നമ്പര്‍ മനസ്സിലാക്കുകയും ഫോണ്‍ മോഷ്ടിച്ച് അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷാരിഖിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 75,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നെന്ന് പൊലീസ് .
കേസില്‍ മുഹമ്മദ് ഇര്‍ഫാനും മുഹമ്മദ് ഷാരിഖും മറ്റൊരു പ്രതി അബ്ദുല്‍ ഹഖും നേരത്തേ അറസ്റ്റിലായിരുന്നു. മുഖ്യ സൂത്രധാരനായ സിയാദ് ഒളിവില്‍ കഴിയവെ നീലഗിരിയില്‍ നിന്നാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ മാത്രം ഏഴ് കേസുകളുണ്ട്.
പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. റഫീഖ്, എസ്.ഐ ഇ.എ. അരവിന്ദന്‍, എസ്.സി.പി.ഒ ശൈലേഷ് ജോണ്‍, പി. രതീഷ്, സി.പി.ഒമാരായ പി.കെ. ഷൈജു, കെ. ഷമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha

























