സ്വന്തമായി വളർത്തിയ മുയലുകളെ വിറ്റ കാശുകൊണ്ട് 16കാരൻ സിനിമാ തീയേറ്ററിൽ എത്തിയത് രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയ അഞ്ചാം ക്ലാസുകാരിക്കൊപ്പം; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച! സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 16 കാരനൊപ്പം ഇറങ്ങിത്തിരിച്ചത് ആ ഒരൊറ്റ കാരണത്താൽ...

സ്കൂളിലേക്ക് എന്നും പറഞ്ഞ് രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ അഞ്ചാം ക്ലാസുകാരി പിന്നീട് കണ്ടത് 16കാരനൊപ്പം സിനിമ തീയേറ്ററിൽ. കണ്ണൂരിൽ ആണ് സംഭവം നടന്നിരിക്കുന്നത്. വാനിൽ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരിയെ കാണാതായി എന്ന വിവരത്തെ തുടർന്നാണു സ്കൂൾ അധികൃതരും പോലീസും ബന്ധുക്കളും തെരച്ചിൽ നടത്തിയിരുന്നത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തന്നെ കുട്ടികളെ സിനിമാ തിയേറ്ററിൽ കണ്ടെത്തുകയാണ് ചെയ്തത്.
കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 16 കാരനൊപ്പം ഇത്തരത്തിൽ ഇറങ്ങി തിരിച്ചത്. ചൊവ്വാഴ്ച രാവിലെ മുതലാണ് വിദ്യാർത്ഥിനിയെ കാണാതായത്. ഇതിനുപിന്നാലെ അധ്യാപകരും കണ്ണൂർ സിറ്റി പോലീസും നടത്തിയ തെരച്ചിലിൽ കണ്ണൂരിലെ തിയേറ്ററിൽ നിന്ന് കുട്ടിയെ കണ്ടെത്തകയുണ്ടായി.
അതേസമയം തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് 16 കാരന്. താൻ സ്വന്തമായി വളർത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കണ്ണൂരിലെത്തിയതെന്ന് 16 കാരൻ പോലീസിനോട് ചൂണ്ടിക്കാണിക്കുകയുണ്ടായി. കുട്ടികൾ മുൻകൂട്ടി പ്ലാൻ ചെയ്താണ് കാണാൻ ശ്രമിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ തിങ്കളാഴ്ച രാത്രി വിദ്യാർഥിനി ക്ലാസ് ടീച്ചർക്ക് പനിയായതിനാൽ പിറ്റേന്ന് അവധിയായിരിക്കുമെന്നു സന്ദേശം അയച്ചിരുന്നു.
ഇതേതുടർന്ന് പിറ്റേന്ന് ചൊവ്വാഴ്ച വിദ്യാർഥിനി സാധാരണ പോലെ വാനിൽ കയറി സ്‌കൂളിന്റെ മുന്നിൽ ഇറങ്ങുകയുണ്ടായി. തുടർന്ന് ഇവിടെ കാത്തുനിന്ന 16 കാരനൊപ്പം പോവുകയാണ് ചെയ്തത്. കനത്ത മഴയായതിനാൽ തന്നെ സിനിമ കാണാൻ ഇരുവരും തിയറ്ററിൽ കയറുകയായിരുന്നു. അവിടുത്തെ, ശുചിമുറിയിൽ വച്ച് യൂണിഫോം മാറി കൈയിൽ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിച്ചാണ് പെൺകുട്ടി സിനിമക്ക് കയറിയത്.
അതോടൊപ്പം തന്നെ വിദ്യാർഥിനി സ്‌കൂളിന്റെ മുമ്പിൽ വന്നു വാൻ ഇറങ്ങുന്നത് കണ്ട സഹപാഠിയാണ് കുട്ടി മുങ്ങിയെന്ന് അധ്യാപകരെ അറിയിച്ചിരിക്കുന്നത്. ഇതോടെ പരിഭ്രാന്തരായ സ്‌കൂൾ അധികൃതർ കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകുകയുണ്ടായി. തുടർന്ന് പോലീസും പി.ടി.എ അംഗങ്ങളും മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിനിയെ സിനിമാ തീയേറ്ററിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























