ഭരണഘടനയെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും

ഭരണഘടനയെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചു.മന്ത്രിയുടെ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി.
പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിലാണ് മന്ത്രി സംസാരിച്ചതെന്നും അതിനാല്‍ നടപടി വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
"
https://www.facebook.com/Malayalivartha


























