Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥാനക്കയറ്റവും ബിസിനസ്സ് വളർച്ചയും! തുലാം രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം!


കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം ഒഴുകി നടക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു...സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത് , സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നതായും തുമ്പ പോലീസ്


  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സരിത്തും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ മുന്നിൽ ഇന്നും ഹാജരായില്ല; ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് വീണ്ടും സ്വപ്‍ന ഒഴിഞ്ഞു മാറി; സ്വപ്നയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതിനാൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സരിത്തും ; ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് മെയിൽ മുഖേന സ്വപ്ന ഇ ഡി യെ അറിയിച്ചു

06 JULY 2022 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയുടെ ഗൺമാനെ മാറ്റി അപ്രതീക്ഷിത നീക്കം! തുടർഭരണം ആവിയായോ?

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നിടത്ത്...

ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഐഎസ്എൽ മത്സരങ്ങൾ.... കൊച്ചി നഗരത്തിൽ ഇന്ന് കർശനമായ ഗതാഗത നിയന്ത്രണം...

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍... മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും നാളെയുമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും

ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിലുള്ള വിരോധം മൂലം സ്വന്തം അമ്മൂമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്... ചെറുമകന് ഒമ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് കൊടുത്തിരുന്നു. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ മുന്നിൽ ഇരുവരും ഇന്നും ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് വീണ്ടും സ്വപ്‍ന ഒഴിഞ്ഞു മാറുകയായിരുന്നു. ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് മെയിൽ മുഖേന സ്വപ്ന ഇ ഡി യെ അറിയിക്കുകയും ചെയ്തു.

സ്വപ്നയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതിനാൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സരിത്തും അറിയിച്ചിരിക്കുകയാണ്. ഗൂഢാലോചന കേസിൽ സരിത് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. എറണാകുളം പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ . അതേസമയം, സ്വപ്‌ന സുരേഷിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ് അറിയിച്ചു .

സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനമെടുത്തത്. സ്വപ്‌നയുടെ കൂടി താത്പര്യം പരിഗണിച്ച് തന്നെയാണ് ഈ നടപടി സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. സ്വപ്നയെ എച്ച്ആർഡിഎസ് ചെല്ലും ചെലവും കൊടുത്തു സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രിപറഞ്ഞിരുന്നു. ഈ പരാതി കണക്കിലെടുത്താണ് സ്വപ്നയ്ക്കെതിരെ നടപടി സ്വീകരിച്ചത് . സംസ്ഥാന സർക്കാരിന്റെ ഭീകരതയ്ക്ക് ഇരയാണ് എച്ച്ആർഡിഎസ് എന്ന് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യുവും പ്രതികരിച്ചു . സർക്കാരുമായി ഏറ്റുമുട്ടാൻ എച്ച്ആർഡിഎസിന് കഴിയില്ലെന്നും പ്രൊജക്ട് കോർഡിനേറ്റർ പറഞ്ഞു .

സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നായിരുന്നു സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. എച്ച്ആർഡിഎസിന്‍റെ സിഎസ്ആര്‍ ഫണ്ട്‌ ഉപയോഗിച്ചുള്ള സ്ത്രീ ശാക്തീകരണ പ്രവർത്തികളുടെ ഡയറക്ടർ ആയി ചുമതല ഏറ്റേടുത്തത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം നൽകിയത്. .അന്നുമുതൽ സർക്കാർ പ്രതികാര നടപടി തുടങ്ങി എന്നാണ് എച്ച്ആർഡിഎസ് ആരോപണം. സ്വപ്നയുടെ ഡ്രൈവറും വീട്ടിലെ സഹായിയും ജോലി ഒഴിഞ്ഞ് പോയതും നിരന്തരം പൊലീസുമായി ബന്ധപ്പെടേണ്ട സാഹചര്യം ഒഴിവാക്കാനാണ്.

സ്വപ്‌നയ്ക്ക് നിയമനം നൽകിയതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു . സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തു. നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ചആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്. ഇപ്പോൾ ജോലിയിൽ നിന്നും പിരിച്ച് വിട്ടിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ ഗൺമാനെ മാറ്റി അപ്രതീക്ഷിത നീക്കം! തുടർഭരണം ആവിയായോ?  (5 minutes ago)

ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നിടത്ത്...  (13 minutes ago)

മോഷണവും ധനനഷ്ടവും സൂക്ഷിക്കുക! കന്നി രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം  (25 minutes ago)

അപ്രതീക്ഷിത തൊഴിൽ നേട്ടം, സ്ഥാനമാനങ്ങൾ! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (36 minutes ago)

കൊച്ചി നഗരത്തിൽ ഇന്ന് കർശനമായ ഗതാഗത നിയന്ത്രണം...  (50 minutes ago)

ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും  (59 minutes ago)

മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും നാളെയുമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും  (1 hour ago)

ചെറുമകന് ഒമ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും  (1 hour ago)

കെ-​ടെ​റ്റി​ന്​ വി​ജ്ഞാ​പ​ന​മാ​യി...  (1 hour ago)

ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നത് ഇരു ടീമുകൾക്കും തിരിച്ചടിയായി....  (2 hours ago)

കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതു...  (3 hours ago)

അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ  (3 hours ago)

മലപ്പുറത്ത് ഏഴു വയസ്സുകാരി കുഴഞ്ഞ് വീണ് മരിച്ചു....  (3 hours ago)

133 മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ് അനുമതി ലഭ്യമായത്.  (3 hours ago)

Malayali Vartha Recommends