Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭരണഘടനയെ അപമാനിച്ചു; മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കണം; മന്ത്രി രാജി വയ്ക്കണം; സജി ചെറിയാനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജി നൽകി പാലാ സ്വദേശിയായ അധ്യാപിക

06 JULY 2022 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാനോട് രാജിവയ്ക്കാൻ നിർദേശിക്കണമെന്നും, മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പാലാ സ്വദേശിയായ അധ്യാപികയുടെ ഹർജി. സുപ്രീം കോടതിയിലും, ഹൈക്കോടതിയിലും കേരള ഗവർണ്ണർക്കുമാണ് പാലാ സ്വദേശിനി പരാതി നൽകിയത്. കോട്ടയം പാലാ സിറ്റിസൺസ് ഫോറം ഭാരവാഹിയും അധ്യാപികയുമായ മായാ ജയരാജാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.

ഭരണഘടനയിൽ കുന്തവും കുടച്ചക്രവുമാണെന്നും ബ്രിട്ടീഷുകാരൻ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നും, ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഭരണഘടനയെന്നും പ്രസംഗിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ സ്വമേധയാ ഹൈക്കോടതിയും സുപ്രീം കോടതിയും കേസെടുത്ത് ഇടപെടണമെന്നാവശ്യപ്പെട്ട് അധ്യാപിക നിവേദനമയച്ചു.
പനയ്ക്കപ്പാലം വിവേകാനന്ദ സ്‌കൂൾ അധ്യാപികയായ മായ ജയരാജ് ആണ് ഈ വിഷയമുന്നയിച്ച് ഗവർണർക്കും സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും നിവേദനമയച്ചത്.

അദ്ധ്യാപികയെന്ന നിലയിൽ കുട്ടികളോട് ഉത്തരം പറയാനാവാത്ത വിധം ചർച്ചകളിൽ ഭരണഘടനയെ അവഹേളിച്ചത് ന്യായീകരിക്കപ്പെടുന്നു. ഭരണഘടനയെ വിമർശിക്കുന്നത് കുഴപ്പമല്ല, എന്നാൽ ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത എംഎൽഎയും മന്ത്രിയുമായ ഒരാൾ അത് പരസ്യമായി പറയുകയും അതിനെക്കാൾ മോശമായ രീതിയിൽ ചർച്ചകളിൽ ഇതിനെ ന്യായീകരിക്കുകയും ചെയ്യുന്നത് അസഹനീയമായി എന്നും ഹർജിയിൽ പറയുന്നു.

പ്രിവൻഷൻ ഓഫ് ഇൻസൾട്ട്‌സ് റ്റു നാഷണൽ ഹോണർസ് ആക്ട് (ദേശീയ ബഹുമതികളെ നിന്ദിക്കുന്നതിനെതിരെയുള്ള നിയമം) രണ്ടാം വകുപ്പനുസരിച്ച് ക്രിമിനൽ കേസെടുക്കുവാൻ നിർദ്ദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഹൈക്കോടതിയും സുപ്രീം കോടതിയും സ്വമേധയാ കേസെടുക്കണമെന്നും പോലീസിന് വേണ്ട നിർദ്ദേശം നൽകി അതനുസരിച്ച് രാജി ആവശ്യപ്പെടണമെന്നും പരാതിയിലുണ്ട്.

ഇന്ത്യൻ ഭരണഘടനയെ മോശമായി അപമാനിക്കുകയും, ഏറ്റവും അപമാനകരമായ രീതിയിൽ സംസാരിക്കുകയുമാണ് മന്ത്രി സജി ചെറിയാൻ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ പെരുമാറുന്ന മന്ത്രി സജി ചെറിയാൻ ഒരു നിമിഷം പോലും ഭരണത്തിൽ തുടരാൻ അധികാരമില്ല. ഈ സാഹചര്യത്തിൽ തന്റെ പ്രസംഗത്തിൽ ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ ഒരു നിമിഷം പോലും തുടരരുതെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെടുന്നു.

ഈ സാഹചര്യത്തിൽ മന്ത്രി രാജി വയ്ക്കണമെന്നും, മന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനിടെ വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാനെതിരെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് പരാതി നൽകിയത്.

ഇന്നലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. എഫ്‌ഐആർ ഇട്ട് കേസ് എടുക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. കേസ് കോടതി മറ്റന്നാൾ പരിഗണിക്കും. ഇതിനിടെ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായിട്ടുണ്ട്. ചെങ്ങന്നൂരിൽ പ്രതിഷേധം ശക്തമായി.

വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ചെങ്ങന്നൂരിലെ ഓഫീസിലേക്ക് യുഡിഎഫും, ബിജെപിയും പ്രകടനം നടത്തി. എം.സി റോഡ് ഉപരോധിച്ച് ബിജെപി പ്രവർത്തകർ. ചെങ്ങന്നൂർ നന്ദാവനം ജംഗ്ഷനിലാണ് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ എം.സി റോഡ് ഉപരോധം നടത്തിയത്. ഇതേത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (3 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (4 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends