Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുരൂഹമായൊരു വ്യക്തിത്വമാണ് ഫാരിസ് അബൂബേക്കറിന്റേത്; കഴിഞ്ഞ പത്തു കൊല്ലമായി പിണറായി വിജയന്റെ എല്ലാ രാഷ്ട്രീയ നീക്കങ്ങളേയും നിക്ഷേപങ്ങളേയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വ്യക്തി; മുഖ്യമന്ത്രി പിണറായി വിജയനെ നോക്കാനുള്ള തെളിഞ്ഞ കണ്ണാടിയാവുകയാണ് ഫാരിസ് അബൂബേക്കര്‍ എന്ന കുപ്രസിദ്ധ ഡോണ്‍

06 JULY 2022 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

മുഖ്യമന്ത്രി പിണറായി വിജയനെ നോക്കാനുള്ള തെളിഞ്ഞ കണ്ണാടിയാവുകയാണ് ഫാരിസ് അബൂബേക്കര്‍ എന്ന കുപ്രസിദ്ധ ഡോണ്‍. ഓരോ ദിവസം കഴിയുന്തോറും അത് കൂടുതല്‍ കൂടുതല്‍ തെളിമയോടെ നമ്മുടെ മുന്നിലേക്കു വരികയാണ്. കഴിഞ്ഞ പത്തു കൊല്ലമായി പിണറായി വിജയന്റെ എല്ലാ രാഷ്ട്രീയ നീക്കങ്ങളേയും നിക്ഷേപങ്ങളേയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ആദ്യം ചെന്നൈയും പിന്നീട് ആഫ്രിക്കയും ഇപ്പോള്‍ അമേരിക്കയും കേന്ദ്രമാക്കി ചരടുവലിക്കുന്ന ഈ ഡോണാണ്.

അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ തുടരെത്തുടരെയുള്ള അമേരിക്കന്‍ യാത്രകളെക്കുറിച്ചും അമേരിക്കന്‍ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നും അതിന് കേന്ദ്ര സര്‍ക്കാരും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റും മുന്‍കൈ എടുക്കണമെന്നും പി.സി.ജോര്‍ജ്ജ് ആവശ്യപ്പെടുന്നത്. സ്വര്‍ണക്കടത്തിന്റേയും ഡോളര്‍ കടത്തിന്റേയും വാര്‍ത്തകള്‍ കത്തിപ്പടര്‍ന്ന ആദ്യഘട്ടത്തില്‍ ഫാരിസിന്റെ പേര് അത്രയൊന്നും ഉയര്‍ന്നു കേട്ടിരുന്നില്ല.

ഇപ്പോള്‍ അത് സജീവമായിരിക്കുന്നു എന്നു മാത്രമല്ല അയാള്‍ കേന്ദ്ര ബിന്ദുവായും മാറിയിരിക്കുന്നു. ഒരു പക്ഷേ കേരളത്തില്‍ ഫാരിസനെക്കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കുവാന്‍ കഴിയുന്ന രാഷ്ട്രീയ നേതാവും പി.സി.ജോര്‍ജ്ജ് ആയിരിക്കും. അതിന് ദീപിക ദിനപ്പത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേറെയുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇക്കാര്യത്തില്‍ ഒട്ടും അവിശ്വസിക്കേണ്ടതില്ല.

ദുരൂഹമായൊരു വ്യക്തിത്വമാണ് ഫാരിസ് അബൂബേക്കറിന്റേത്. ആരാണ് ഈ ഫാരിസ്. കേരളത്തിലെ ആദ്യത്തെ പത്രമാണ് ദീപിക. സഭയുടെ പത്രമെന്ന നിലയില്‍ പോളിസി പരമായ ചില ശാഠ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പത്രമെന്ന നിലയില്‍ അങ്ങേയറ്റം പ്രൊഫഷണലും മാതൃകയുമായിരുന്നു ആ പത്രം. തുച്ഛലാഭങ്ങള്‍ക്കു വേണ്ടി ഒരിക്കലും ആദര്‍ശങ്ങളെ ബലികഴിക്കാത്ത പത്രം. അതിന്റെ പത്രാധിപന്മാരായി വന്നവരും വിട്ടുവീഴ്ചകള്‍ക്കും പ്രലോഭനങ്ങള്‍ക്കുമൊന്നും വഴങ്ങുന്നവരുമായിരുന്നില്ല. മികച്ച മാധ്യമപ്രവര്‍ത്തകരുടെ ഒരു ക്രീമിനെ എക്കാലത്തും ദീപിക നിലനിര്‍ത്തിയിരുന്നു.

അക്കാലത്താണ് ദീപികയിലേക്കുള്ള ഫാരിസ് അബൂബേക്കറിന്റെ പ്രവേശനം. കോഴിക്കോട്ടുനിന്ന് ചെന്നൈയില്‍ എത്തി പുറത്തുപറയാന്‍ കൊള്ളാത്ത ബിസിനസുകള്‍ ചെയ്ത് വളരെ ചെറുപ്പത്തില്‍ തന്നെ കോടീശ്വരനായ ഫാരിസ് അബൂബേക്കര്‍ ദീപികയുടെ ഡയറക്ടര്‍ ബോഡില്‍ എത്തുന്നു. പത്രത്തിന്റെ കടംവീട്ടാന്‍ കോടികള്‍ നല്‍കിയതിനുള്ള പ്രതിഫലമായിരുന്നു അത്. അധികം വൈകാതെ ഫാരിസ് ചെയര്‍മാന്റെ കസേരയിലുമെത്തി. തീപ്പൊരി ഡയലോഗുകളുമായി സനിമയില്‍ നിറഞ്ഞാടിയരുന്ന രണ്‍ജിപണിക്കരെ കൂടെ ചേര്‍ത്തു.

സി.പി.എമ്മില്‍ പിണറായി-വി.എസ്. ഗ്രൂപ്പ് പോരുകള്‍ അതിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന കാലമായിരുന്നു അത്. ദീപിക പതുക്കെ പിണറായിയുടെ ജിഹ്വയായി മാറി. വി.എസിനെതിരെ കഥകള്‍ നെയ്യുന്നതായി ദീപികയിലെ മിടുക്കന്മാരയ പത്രപ്രവര്‍ത്തകരുടെ പണി. അവരത് നന്നായി ചെയ്യുകയും ചെയ്തു. അക്കാലത്താണ് നിവര്‍ത്തികെട്ട വി.എസ്.അച്യുതാനന്ദന്‍ ഫാരിസിനെ 'വെറുക്കപ്പെട്ടവന്‍' വിശേഷിപ്പിച്ചത്. അത് മാധ്യമങ്ങളില്‍ അന്നു വലിയ ചര്‍ച്ചയായിരുന്നു.

അക്കാലത്ത് പാര്‍ട്ടി നായനാരുടെ പേരില്‍ നടത്തിയ കായികമേള ഫാരിസ് ലക്ഷങ്ങള്‍ മുടക്കി സ്‌പോണ്‍സര്‍ ചെയ്തു. അതും വിവാദമായി. അക്കാലത്തു തന്നെ ഫാരിസിനെ പാര്‍ട്ടിച്ചാനലിനുവേണ്ടി എം.ഡി യായ ജോണ്‍ബ്രിട്ടാസ് അഭിമുഖം നടത്തി. അതില്‍ വി.എസിനെ ഫാരിസ് അയാള്‍ എന്നുവരെ വിശേഷിപ്പിച്ചു. പിണറായിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അഭിമുഖമെന്നതും വ്യക്തമായിരുന്നു. ഫാരിസ് അഭിമുഖത്തില്‍ വി.എസി നെതിരെ പരോക്ഷമായും പ്രത്യക്ഷമായും നടത്തിയ അധിക്ഷേപ സൂചനകള്‍ എഡിറ്റു ചെയ്യാതെയാണ് ചാനല്‍ സംപ്രേഷണം ചെയ്തത്.

അതു ചര്‍ച്ച ചെയ്യപ്പെട്ടു. അന്നാണ് ഇരുട്ടിലിരുന്ന് എല്ലാം നിയന്ത്രച്ചിരുന്ന ഫാരിസിന്റെ മുഖം ആദ്യമായി മലയാളികള്‍ നേരില്‍ കാണുന്നത്. അഭിമുഖത്തിലെ ചോദ്യവും ഉത്തരവും രഞ്ജിപ്പണിക്കര്‍ എഴുതിക്കൊടുത്തതാണെന്ന് വി.എസ്.ഗ്രൂപ്പുകാര്‍ ആക്ഷേപിച്ചു. തുടര്‍ന്നാണ് അച്യുതാനന്ദനെ പ്രകോപിപ്പിച്ചുകൊണ്ട് രഞ്ജിപ്പണിക്കര്‍ 'രൗദ്രം' എന്ന സിനിമ സംവിധാനം ചെയ്യുന്നത്. സിംഗപ്പൂരില്‍ കിഡ്‌നികടത്തുകേസില്‍ കുടങ്ങിയതോടെ ഫാരിസിന്റെ നില പരുങ്ങലിലായി. സിംഗപ്പൂര്‍ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ കേസില്‍ ഫാരിസിന്റെ കമ്പനിക്ക് സമന്‍സ് അയച്ചു എന്ന വാര്‍ത്ത പുറത്തുവന്നു.

അത് ഫാരിസിന് ക്ഷീണമുണ്ടാക്കുകയും ഇരുട്ടിലേക്ക് മാറാന്‍ അയാളെ പ്രേരിപ്പിക്കുയും ചെയ്തു. അതു വലിയ വിവാദവും ചര്‍ച്ചയുമായി. ഇതിനിയില്‍ ദീപിക വന്‍ സാമ്പത്തിക തകര്‍ച്ചയില്‍ എത്തിയിരുന്നു. ഇരുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു. ഫാരീസും രാഷ്ട്രദീപിക കമ്പനിയുടെ അന്നത്തെ ചെയര്‍മാനുമായിരുന്ന കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്ന് ഓശാന പോലുള്ള ക്രൈസ്തവ മാസികകള്‍ തന്നെ എഴുതി.

എന്തായാലും എറണാകുളം പാലാരിവട്ടത്തുള്ള ദീപികയുടെ ബഹുനിലക്കെട്ടിടം ഫാരിസ് നിസാരവിലയ്ക്ക് കൈക്കലാക്കി. ഒടുവില്‍ സഭതന്നെ ദീപിക തിരിച്ചേറ്റെടുത്തു. പിന്നീട് മെട്രോവാര്‍ത്ത എന്ന പത്രവുമായിട്ടായിരുന്നു ഫാരിസിന്റെ തിരിച്ചു വരവ്. രണ്ടുവര്‍ഷത്തിനുള്ളില്‍ മെട്രോവാര്‍ത്തയെ മാതൃഭൂമി പത്രത്തിനുമേല്‍ എത്തിക്കുമെന്ന് വീമ്പിളക്കിയായിരുന്നു വരവ്. രഞ്ജിപണിക്കരായിരുന്നു എഡിറ്റര്‍. എല്ലാപേജും മള്‍ട്ടിക്കളറാക്കിയെങ്കിലും പത്രം വാങ്ങാന്‍ മാത്രം ആളെക്കിട്ടിയില്ല. അങ്ങനെ മറ്റൊരു ഗ്രൂപ്പിന് ഉടമസ്ഥാവകാശം കൈമാറി തലയൂരുകയായിരുന്നു.

പിന്നീട് ഫാരിസിന്റെ പേരു കേള്‍ക്കുന്നത് ബിഷപ്പ് ആലഞ്ചേരിയുടെ ഭൂമി ഇടപാട് സമയത്താണ്. 27 കോടിയിലേറെ അടിസ്ഥാന വിലയും 100 കോടിയിലേറെ മതിപ്പു വിലയും ഉണ്ടായിരുന്ന ഭൂമി വില്‍പ്പന നടത്തിയപ്പോള്‍ സഭയ്ക്കു ലഭിച്ചത് 13.5 കോടി രൂപ മാത്രമായിരുന്നു. സഭയെ കബളിപ്പിച്ചതിനു പിന്നില്‍ ഫാരീസാണെന്ന പി.സി.ജോര്‍ജ്ജ് അന്നേ പറഞ്ഞിരുന്നു. എന്നാല്‍ ആരും അത് കാര്യമായി എടുത്തില്ല. ഇതിനെല്ലാം ഫാരീസിന് പണം എവിടെ നിന്നു ലഭിക്കുന്ന എന്ന ചോദ്യവും ഉയര്‍ന്നു. ജിഹാദികളാണ് പണം നല്‍കുന്നതെന്നുള്ള വാദങ്ങള്‍ ഉയര്‍ന്നെങ്കിലും അന്വേഷണം ഉണ്ടായില്ല.

കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇവിടുത്തെ കച്ചവടം പിശകുമെന്ന് മനസിലായി. ചെന്നൈയിലെ ആഫീസ് പൂട്ടി ആഫ്രിക്കയിലേക്ക് കടന്നു. പിന്നീടാണ് അമേരിക്കയില്‍ എത്തുന്നത്. അമേരിക്കയിലേക്ക് പിണറായിയും കുടംബവും കൂടെക്കൂടെ പോകുന്നത് ഫാരീസിനെക്കാണാനാണെന്നാ പി.സി.പറയുന്നത്. ഇതിനിടയില്‍ പിണറായി-ഫാരിസ് ബന്ധത്തെക്കുറിച്ച് ക്രൈം നന്ദകുമാര്‍ കുറേ വാര്‍ത്തകള്‍ പുറത്തു വിട്ടിരുന്നു. സിംഗപ്പൂരിലെ കമലാ ഇന്റര്‍നാഷണല്‍ എക്‌സോപോര്‍ട്ടിംഗ് കമ്പനി പിണറായിയുടേതാണെന്നും പിന്നില്‍ ഫാരീസാണെന്നും വാര്‍ത്ത പരന്നു.

തുടര്‍ന്ന് അന്ന് ഡി.വൈ.എഫ്.ഐ യുടെ നേതാവായിരുന്ന മുഹമ്മ്ദ് റിയാസിന്റെ നേതൃത്വത്തില്‍ ഓഫീസ് അടിച്ചു തകര്‍ത്തു. രേഖകള്‍ തീയിട്ടു. റിയാസ് 25 ദിവസം ജയിലില്‍ കിടന്നു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ പ്രതിസന്ധി സൃഷിടക്കുമായിരുന്ന രേഖകള്‍ തീയിട്ട് നശിപ്പിച്ച റിയാസിനോടുള്ള നന്ദി സൂചകമായി അദ്ദേഹത്തെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കി. ഇതിനിടയില്‍ ഫാരിസിന്റെ ബന്ധുവാണ് റിയാസ് എന്ന് അഡ്വ.ജയശങ്കര്‍ ഒരു ചാനല്‍ചര്‍ച്ചയില്‍ വെളിപ്പെടുത്തിയതും വന്‍ ചര്‍ച്ചയായി.

പിന്നീട് റിയാസിനെ ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷനാക്കി മകള്‍ വീണാവിജയനെ വിവാഹം ചെയ്തു കൊടുക്കുകയു ചെയ്തു. ഇപ്പോള്‍ മന്ത്രിയുമാക്കി. ഇതൊക്കെ ഒരു തരത്തില്‍ ഉദ്ദിഷ്ടസിദ്ധിക്കുള്ള ഉപകാരസ്മരണകളായിരുന്നു. ചെറിയാന്‍ ഫിലിപ്പിനെ വെട്ടി ബ്രിട്ടാസിനെ രാജ്യസഭാ സ്ഥാനാര്‍ഥയാക്കിയതിന്റെ പിന്നിലും സൂക്ഷിച്ചു നോക്കിയാല്‍ ഈ ഉപകാര സ്മരണ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (3 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (4 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends