നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് കോവിഡ് സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങൾ, ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്ഗനിര് ദ്ദേശങ്ങൾ ഇവയാണ്...

വേനലവധിയും ബലിപെരുന്നാള്‍ അവധിയും ആഘോഷിക്കാനായി പ്രവാസികളുൾപ്പെടെ നാട്ടിലേക്ക് പോകുന്നതിലുള്ള തിരക്കിലാണ്. ഈ അവസരത്തിൽ വിദേശ നാടുകളിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് സുരക്ഷ മാര്‍ഗനിര്‍ദേശങ്ങൾ പുറക്കിയിരിക്കുകയാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.
പ്രതിദിന കോവിഡ് കേസുകളിലുണ്ടായ വര്‍ധനയും നിരവധി രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലുമാണ് യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്.വിദേശ നാടുകളിലേക്ക് പോകുന്ന യാത്രക്കാര്‍ക്കായി പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
- യാത്ര ചെയ്യാനുദ്ദേശിക്കുന്ന നാടുകളിലെ കോവിഡ് യാത്ര നയം അറിഞ്ഞിരിക്കുകയും വാക്സിനേഷന്, കോവിഡ് ടെസ്റ്റിങ് തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയുംചെയ്യുക. ആവശ്യമായ രേഖകള്‍ പൂരിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്.
- ലക്ഷ്യസ്ഥാനങ്ങളിലെ കോവിഡ് സുരക്ഷ നിര്‍ദേശങ്ങള്‍ അറിഞ്ഞിരിക്കുക, അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. - ഖത്തറിലേക്ക് മടങ്ങുന്ന സമയം ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ യാത്രനയങ്ങള്, ടെസ്റ്റിങ്, ക്വാറന്റീന് ആവശ്യകതകള്‍ എന്നിവ പരിശോധിക്കുക. -യാത്രക്കു മുമ്ബായി ബൂസ്റ്റര്‍ ഡോസുള്‍പ്പെടെ കോവിഡ് വാക്സിന് സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
- കൈകള്‍ നിരന്തരം സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക. - മറ്റുള്ളവരെ ആശംസിക്കുമ്ബോള് ശാരീരികാലിംഗനങ്ങള് കഴിയുന്നതും ഒഴിവാക്കുക. കഴിയുമെങ്കില്‍ ഹസ്തദാനവും ഒഴിവാക്കുക. - ചുമക്കുമ്ബോഴും തുമ്മുമ്ബോഴും ടിഷ്യു പേപ്പര്‍ ഉപയോഗിക്കുകയും അവ സുരക്ഷിതമായി ഉപേക്ഷിക്കുകയും ചെയ്യുക.
- അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ മാസ്ക് ഉപയോഗിക്കുക. -കഴിയുന്നതും കുറഞ്ഞ വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കുക. ട്രാവല്‍ ഇന്‍ഷുറന്‍സ് രജിസ്റ്റര്‍ ചെയ്യുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍ .
തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായും രോഗബാധയുടെ അപകടങ്ങള്‍ കുറക്കുന്നതിനുമായി യാത്രക്കാര്‍ നിര്‍ബന്ധമായും കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ പാലിച്ചിരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും എല്ലാവരും ആരോഗ്യം സംരക്ഷിക്കുന്നതിന് സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കാന്‍ സ്വയം സന്നദ്ധരായി മുന്നോട്ട് വരണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha


























