വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസ്... 29 പ്രതികള്‍ക്കും 50,000 രൂപയുടെ ബോണ്ടില്‍ ജാമ്യം; എല്ലാ ബുധനാഴ്ചയും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാവണം

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ പ്രതികളായ 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കല്‍പ്പറ്റ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. എല്ലാ ബുധനാഴ്ചയും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാവണം. ജില്ല വിട്ട് പോകരുതെന്നും ജാമ്യ ഉത്തരവില്‍ വ്യക്തമാക്കുന്നു.
12 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞതിന് ശേഷമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുറത്തിറങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷയടക്കം പരിഗണിച്ച് കോടതി ജാമ്യം നല്‍കുകയായിരുന്നു. സംഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടിരുന്നു. നിലവില്‍ അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് ജില്ലയുടെ ചുമതല.
അതേസമയം, ഓഫീസ് ആക്രമണം തടയുന്നതില്‍ പോലീസ് വിഴ്ച വരുത്തിയെന്നും എസ്എഫ്‌ഐക്കാര്‍ നിയമത്തെ വെല്ലുവിളിച്ച് അഴിഞ്ഞാടിയെന്നുമാണ് എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസിന് പലതരത്തില്‍ വീഴ്ച പറ്റിയതായി എഡിജിപി പറഞ്ഞത്.
സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും അക്രമം തടയാന്‍ പോലീസിന് കഴിഞ്ഞില്ല. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഇക്കാര്യം അറിഞ്ഞതേയില്ല എന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും സായുധ ക്യാംപുകളില്‍ ദ്രുതകര്‍മ സേന അടിയന്തരമായി രൂപീകരിക്കണമെന്നും അവര്‍ക്കു കലാപകാരികളെ നേരിടാനുള്ള എല്ലാ ഉപകരണവും ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടില്‍ എഡിജിപി ശുപാര്‍ശ ചെയ്തു.
ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസിലേക്ക് എസ്എഫ്‌ഐ (ടഎക) പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എം പി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫര്‍ണീച്ചര്‍ ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.
https://www.facebook.com/Malayalivartha























