കുഞ്ഞുകുട്ടിയാണ് എന്ന് കരുതി അവരെ ശ്രദ്ധിക്കാതിരിക്കരുത്... കുട്ടികളെ വഴിതെറ്റിക്കാന്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ കൂടുതലാണ്; അഞ്ചാംക്ലാസ്സുകാരിയെ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം കണ്ടെത്തിയത് തീയറ്ററില്‍

കുഞ്ഞുകുട്ടിയാണ് എന്ന് കരുതി അവരെ ശ്രദ്ധിക്കാതിരിക്കരുത് എന്ന ഒരു മുന്നറിയിപ്പാണ് ഈ സംഭവം കൊണ്ട് മാതാപിതാക്കള്‍ക്ക് നല്‍കുന്നത്. കാണാതായ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ പ്ലസ്‌വണ്‍കാരനായ കൂട്ടുകാരനോടൊപ്പം തീയറ്ററില്‍ കണ്ടെത്തി. വീട്ടില്‍നിന്ന് സ്‌കൂള്‍ ബസില്‍ പുറപ്പെട്ട കുട്ടിയെ സ്‌കൂള്‍ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. കണ്ണൂര്‍ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ കുട്ടിയെ കാണാതായത് സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ഏറെ പരിഭ്രാന്തരാക്കിയിരുന്നു.
പനി ആയതിനാല്‍ ചൊവ്വാഴ്ച ക്ലാസില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് തിങ്കളാഴ്ച വൈകിട്ട് പെണ്‍കുട്ടി ക്ലാസ് ടീച്ചര്‍ക്ക് സന്ദേശം അയച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ സ്‌കൂളില്‍ പോകാനെന്ന വ്യാജേന പെണ്‍കുട്ടി വീടുവിട്ടിറങ്ങി. വാനില്‍ കയറി സ്‌കൂളിന് മുന്നില്‍ ഇറങ്ങി. തുടര്‍ന്ന് സ്‌കൂളിന് മുന്നില്‍ കാത്തുനിന്ന പതിനാറുകാരനൊപ്പം തിയറ്ററിലേക്ക് പോയി.
സഹപാഠി സ്‌കൂളിന് മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടകാര്യം അധ്യാപികയെ അറിയിച്ചു. ഇക്കാര്യം വാന്‍ ഡ്രൈവറുമായി സംസാരിച്ചപ്പോള്‍ കുട്ടി രാവിലെ വാനില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതോടെ ആശങ്കയിലായ അധ്യാപകര്‍ പെണ്‍കുട്ടിയുടെ വീട്ടിലും പൊലീസിലും വിവരം അറിയിച്ചു.
സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് നഗരത്തിലും പരിസരങ്ങളിലും പരിശോധന നടത്തി. ഒടുവില്‍ കുട്ടിയെ നഗരത്തിലെ തീയറ്ററില്‍ തിരുവനന്തപുരത്തുകാരനായ വിദ്യാര്‍ഥിക്കൊപ്പം കണ്ടെത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് ഇരുവരും പരസ്പരം കാണാനെത്തിയത്. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ആണ്‍കുട്ടിയെ രക്ഷിതാക്കള്‍ എത്തിയശേഷം അവര്‍ക്കൊപ്പം അയക്കുമെന്ന് പൊലീസ് പറഞ്ഞു.
സഹപാഠി സ്‌കൂളിന് മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടകാര്യം അധ്യാപികയെ അറിയിച്ചില്ലായിരുന്നെങ്കില്‍ ഈ കുട്ടികള്‍ എങ്ങോട്ടു പോകുമായിരുന്നു. ചിന്തിക്കാന്‍ കൂടി പറ്റാത്ത കാര്യം. തക്ക സമയത്ത് ഇടപെടാന്‍ കഴിഞ്ഞതുകൊണ്ട് പ്രശ്‌നം രൂക്ഷമായില്ല.
https://www.facebook.com/Malayalivartha























