അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം അവസാനിച്ചത് വീട്ടമ്മയുടെ തലയ്ക്കടിയില്‍.... നഗ്‌നത പ്രദര്‍ശിപ്പിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതി നല്‍കിയിട്ടും രക്ഷയില്ലെന്ന് അയല്‍വാസി

വീടിനു സമീപത്ത് മാലിന്യം തള്ളിയതിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് വീട്ടമ്മക്ക് നേരെ അയല്‍വാസിയുടെ അക്രമം. വെച്ചൂര്‍ സ്വദേശിനി റാണി ജോണ്‍സണെയാണ് പ്രദേശവാസിയായ ഭാസി എന്നയാള്‍ തലക്കടിച്ച് പരിക്കേല്‍പിച്ചത്. അതേസമയം, പ്രതിയെ തിരിച്ചറിഞ്ഞിട്ടും പോലിസ് അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കുന്നില്ലെന്നും പരാതിയുണ്ട്.
ഞായറാഴ്ച രാത്രിയാണ് റാണിയുടെ വീടിനു സമീപത്തെ പറമ്ബില്‍ പ്രദേശവാസിയായ ഭാസി എന്നയാള്‍ മാലിന്യം നിക്ഷേപിച്ചത്. പാതി കത്തിയ മാലിന്യം മൂലം രോഗിയായ ഭര്‍ത്താവിന് അസ്വസ്ഥത ഉണ്ടായതോടെ റാണി ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു .തിങ്കളാഴ്ച്ച രാവിലെ ഭാസി മറ്റ് രണ്ട് പേരൊടൊപ്പം എത്തി വീണ്ടും മാലിന്യം കത്തിക്കാന്‍ ശ്രമിച്ചതോടെ വീട്ടമ്മ ഫോണില്‍ വീഡിയോ എടുത്തതാണ് പ്രകോപനത്തിന് കാരണം.
പരാതി കൊടുത്താല്‍ ഫൈനടക്കാന്‍ കാശുണ്ടെന്ന് പറഞ്ഞ് ഭാസി നഗ്‌നത പ്രദര്‍ശനവും തുടര്‍ന്ന് അസഭ്യവര്‍ഷവും നടത്തിയെന്നും റാണി പരാതിയില്‍ പറയുന്നു. വീടിനു മുന്നില്‍ കിടന്ന തടി കഷണം എടുത്ത് തലക്കടിച്ചെന്നാണ് പരാതി.തടയാനെത്തിയ ഭര്‍ത്താവ് ജോണ്‍സണും പരുക്കേറ്റിട്ടുണ്ട്. റാണിയും ഭര്‍ത്താവും ജോലിക്ക് പോകാനിറങ്ങുമ്‌ബോഴായിരുന്നു വീടിന് മുന്നില്‍ വച്ച് ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha























